പോത്തൻകോട്: യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം.പോത്തൻകോട് പണി മൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) നെയാണ് ഭർത്താവിന്റെ അനിയൻ സുബിൻ ലാൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. 12 മണിയോടു കൂടി കാവുവിളയിലെ തയ്യൽ കടയിൽ തയ്യൽ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ. 12 മണിയോടു കൂടി കാറിലെത്തിയ സുബിൻ ലാൽ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ഓടിയ യുവതിയുടെ പിന്നാലെ ഓടി തീ കൊളുത്തുകയായിരുന്നു. പ്രതിയെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൃത്യത്തിന് ശേഷം പ്രതിവിഷം കഴിച്ച് ആത്മഹത്യയ്ക് ശ്രമിച്ചു. പ്രതിയെ അമ്പലത്തറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ഈഞ്ചക്കൽ ബൈപ്പാസിൽ വച്ച് വഞ്ചിയൂർ പൊലീസും പൂന്തുറ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.