ആലപ്പുഴ: മോതിരം പണയം വച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തിരുവനന്തപുരം ആനാവൂർ കൈതകോണം വീട്ടിൽ സതീഷ് (28) കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.

കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് 19ാം വാർഡ് അനീഷ് (35), വാഴപ്പള്ളി 16ാം വാർഡ് പറാൽ കുഴിപറമ്പിൽ സദാനന്ദൻ (സദൻ- 61) എന്നിവരെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി 3 ജഡ്ജി ടി.എൻ.സീതയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.