ലണ്ടൻ: ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭകാരികളെ നേരിട്ട ധീരയായ പൊലീസുകാരിയുടെ മറ്റൊരു മുഖം വെളിച്ചത്തു വരുന്നു. ട്വീറ്ററിൽ കൂടി നിരന്തരം വംശീയ വിദ്വേഷം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ ട്വീറ്റ് ചെയ്തത് തിരിച്ചറിഞ്ഞതോടെ അടിയന്തര അന്വേഷണം നേരിടേണ്ടി വന്ന ഇവർ സിറിയയിലെ ജിഹാദി എന്ന് സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുമായി നിദാന്ത സമ്പർക്കം പുലർത്തിയിരുന്നതായും തെളിഞ്ഞു. ഹിജാബ് ധരിച്ച് മുൻനിരയിൽ നിന്ന് പ്രക്ഷോഭകാരികളെ നേരിട്ട ഈ യുവ പൊലീസ് ഓഫീസർ പൊലീസ് സേനയ്ക്ക് മൊത്തം അഭിമാനമാണെന്ന് മേലധികാരികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വമ്പൻ ട്വിസ്റ്റ്.

പ്രക്ഷോഭകാരികളെ നേരിട്ട സമയത്ത് ഈ പൊലീസ് ഉദ്യോഗസ്ഥയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. 26 കാരിയായ ഇവരുടെ പേര് റൂബി ബീഗം എന്നാണെന്ന് മാധ്യമങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നു. 2016-ൽ മെട്രോപോളിറ്റൻ പൊലീസിൽ 2016 ലാൺ' ഇവർ ചേരുന്നത്. അതിനു ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ഇവർ സ്ഥിരമായി യഹൂദന്മാരെ അധിക്ഷേപിച്ചും 9/11 അക്രമകാരികളെ ന്യായീകരിച്ചും ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നതായും മാധ്യമങ്ങൾ പറയുന്നു. അമുസ്ലീങ്ങളെ കാഫിർ എന്ന് വിളിച്ചിരുന്ന ഇവർ, കാഫിറുകൾ പരമ വിഢികളാണെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. അവിശ്വാസികൾക്കെതിരായ വിജയമായിട്ടായിരുന്നു ഇവർ അമേരിക്കയിൽ 9/11 അക്രമങ്ങളെ വാഴ്‌ത്തിപ്പാടിയിരുന്നത്.

ഇന്നലെ മാധ്യമങ്ങളിൽ ഈ വാർത്തകൾ വന്നതിനെ തുടർന്ന് മെറ്റ് പൊലീസ് ഒരു അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പൊലീസ് കണ്ടക്ടിലെ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനാൺ' അന്വേഷണ ചുമതല. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവർക്ക് നിയന്ത്രിതവും പരിമിതവുമായ ചുമതലകൾ മാത്രമായിരിക്കും നൽകുക. പരിശീലനത്തിനിടയിലും മറ്റും ഇവരുടെ ഇത്തരത്തിലുള്ള വംശീയ ട്വീറ്റുകളെ കുറിച്ച് അറിയാതിരുന്ന സ്‌കോട്ട്ലാൻഡ് യാർഡിനെതിരെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതുപോലെ 2014-ൽ യൂറോപ്പിൽ നിന്നും സിറിയയിലെക്ക് കടന്ന ഒരു വനിതാ ജിഹാദിയുമായി ഇവർ നിരന്തരബന്ധം പുലർത്തിയിരുന്നതായ റിപ്പോർട്ടുകളും പുറത്തുവരുന്നു.

സിറിയയിലെ യാസീദി പെൺകുട്ടികളെ ഭീകരർ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച വ്യക്തിയാണ് ഈ വനിതാ ജിഹാദി. മെറ്റ് പൊലീസിലെ ടാസ്‌ക് ഫോഴ്സൈൽ ജോലിചെയ്യുന്ന റൂബിബീഗം, 2012 മുതൽ റൂബി ബീസ് എന്നപേരിലാണ് തന്റെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തുവരുന്നത്. ഇതുവരെ 25,000 ൽ അധികം സന്ദേശങ്ങളാണ് ഇവർ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫുട്ബോൾ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ശേഖരിക്കുന്നതുവരെയുള്ള വിഷയങ്ങൾ ഇവരുടെ പോസ്റ്റുകളിലുണ്ട്. 2014-ൽ പൽസ്തീനിയൻ ഭീകര ഗ്രൂപ്പായ ഹമാസിനെതിരെ ഇസ്രയേൽ അക്രമം നടത്തിയപ്പോളാണ് ഇവരു യഹൂദ വിരുദ്ധ പോസ്റ്റുകൾ അധികവും പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്ന് ഇസ്യയേലി യുവാക്കളെ ഫലസ്തീനിയൻ ഭീകരർ തട്ടിക്കൊണ്ടു പോയതിനു പ്രതികാരമായി നടന്ന ആക്രമണത്തിൽ 2,000 ൽ അധികം പേർ മരണമടഞ്ഞിരുന്നു. ഇവരിൽ അധികവും ഫലസ്തീനികളായിരുന്നു. വൃത്തികെട്ട യഹൂദന്മാർക്കായി നരകം കാത്തിരിക്കുന്നു എന്നായിരുന്നു അക്കാലത്തെ ഇവരുടെ ഒരു ട്വീറ്റ്. യഹൂദന്മാർക്ക് കടുത്ത ശിക്ഷ ലഭിക്കാൻ താൻ കാത്തിരിക്കുന്നതായി മറ്റൊരു പോസ്റ്റുമുണ്ട്.

ബംഗ്ലാദേശിൽ നിന്നും ബ്രിട്ടനിലെത്തിയ മതാപിതാക്കളുടെ മകളായി കിഴക്കൻ ലണ്ടനിലെ വാപ്പിംഗിലായിരുന്നു ബീഗത്തിന്റെ ജനനം. ആറു സഹോദരിമാരും മൂന്ന് സഹോദരന്മാരും ഉണ്ട്. ഏഷ്യൻ വ,ശജയാണെങ്കിലും ഇവർ പാക്കിസ്ഥാനെതിരെ വല്ലാത്ത പക കാത്തുസൂക്ഷിക്കുന്നു എന്ന് ഇവരുടെ ചില ട്വീറ്റുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ, ഇതെല്ലാം കഴിഞ്ഞ കാല ചെയ്തികൾ എന്ന് പറഞ്ഞു തള്ളാൻ ആകില്ല. പൊലീസിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും 2019-ൽ ഇവർ 9/11 ആക്രമത്തെ ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

മുസ്ലീമ4 ലൈഫ് എന്ന ഐഡിയിൽ ട്വീറ്റരിൽ സജീവമായ വനിതാ ജിഹാദിയുമായി അടുത്ത ബന്ധം പുലർത്തുന്നതായി ഇരുവരുടെയും ട്വീറ്റുകളിൽ നിന്നും വ്യക്തമാകുന്നതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇസ്ലാമിക തീവ്രവാദികൾ യാസിദീ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിനെ ന്യായീകരിച്ച ഈ വനിത ഭീകരയുടെ യഥാർത്ഥ വിവരങ്ങളും ഇവർക്ക് അറിയാം എന്നാണ് മാധ്യമങ്ങൾ പറയുന്നത്.