മൂവാറ്റുപുഴ: വിവാഹം പ്രായം കഴിഞ്ഞ ദിവസങ്ങൾ മാത്രം പിന്നിട്ട ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചത് സഹോദരന്മാർ. ഇരുവരുടെയും വിവാഹം നടന്നതും ഒരു ദിവസം. കിടപ്പറയിൽ ഭാര്യമാർക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതകൾ. കട്ടിലിന്റെ കാലിൽ കെട്ടിയിട്ടും വായിൽത്തുണിതിരുകിയും പീഡനം. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കമ്പം തീർന്നപ്പോൾ മൗലവി ഭാര്യയെ വീട്ടിലാക്കി സ്ഥലം വിട്ടെന്നും ഇതിനുശേഷം ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇയാളുടെ സഹോദരന്റെയും വീട്ടുകാരുടെയും മാനസീക-ശാരീരിക പീഡനങ്ങൾ സഹിക്കാനാവാതെ ഇരട്ടകളിലെ ഇളയവളും ഭർത്തൃഗ്രഹത്തിൽ നിന്നും രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിയെന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഇരുവരും ഗർഭിണികളാണ്.

മൂന്നുമാസത്തോളം നീണ്ടുനിന്ന ദാമ്പത്യത്തിനിടയിൽ നേരിട്ട ക്രൂരതകളെക്കുറിച്ച് പെൺകുട്ടികൾ വീട്ടുകാരോട് മനസ്സുതുറന്നതോടെയാണ് വിവരം പുറത്തായത്. ബന്ധുക്കൾ വിവരമറിയച്ചതിനെത്തുടർന്ന് പൊലീസ് പെൺകുട്ടികളിൽ നിന്നും മൊഴിയെടുത്ത് കേസ്സ് രജസ്റ്റർചെയ്തിട്ടുണ്ട്. മൗലവിയും സഹോദരനും നാടുവിട്ടിരിക്കുകയാണെന്നാണ് പ്രഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് മൂവാറ്റുപുഴ സി ഐ അറിയിച്ചു. പെൺകുട്ടികളുടെ പിതാവ് ഭിന്നശേഷിക്കാരനാണ്. മാതാവ് രോഗിയും. സ്ത്രീധനത്തിന്റെ കാര്യത്തിൽ കർക്കശ നിലപാടില്ലന്നു വ്യക്തമാക്കിയാണ് ഭർത്തൃവീട്ടുകാർ പെൺകുട്ടിയുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയത്.

താമസിയാതെ ഇരുവീട്ടുകാരുമാലോചിച്ച് ഒരു ദിവസം തന്നെ ഇരുവരുടെയും വിവാഹം നടത്താൻ ധാരണയായി. സഹോദരന്മാർ വിവാഹം കഴിക്കുന്നതിനാൽ ഒരുവീട്ടിൽ കഴിയാമെന്നുള്ള സന്തോഷത്തിലായിരുന്നു സഹോദരിമാർ. കഴിഞ്ഞ സെപ്റ്റംമ്പർ ആദ്യമായിരുന്നു വിവാഹം. കിടപ്പറയിലെ ആദ്യരാത്രിയിൽ തന്നെ ഭർത്താക്കന്മാരുടെ തനിസ്വരൂപം തങ്ങൾക്ക് ബാദ്ധ്യമായിയെന്നും പിന്നീടുള്ള ദിവസങ്ങളിൽ മാനസീകമായും ശാരീരികമായും തളർത്തിയ പീഡന പരമ്പരകളായിരുന്നു അനുഭവിക്കേണ്ടിവന്നതെന്നുമാണ് പെൺകുട്ടികൾ ഉറ്റവരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

രാത്രികളിൽ ഭർത്താവ് കട്ടിലിന്റെ കാലിൽ കെട്ടിയിട്ടും വായിത്തുണിതിരുകിയും മറ്റുമായിരുന്നു സുഖം കണ്ടെത്തിയിരുന്നതെന്നും എഴിന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലും ഇയാൾ തന്നെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കുമായിരുന്നെന്നുമാണ് മൗലവിയുടെ ഭാര്യ അടുപ്പക്കാരോട് വെളിപ്പെടുത്തിയിട്ടുള്ളത്. പീഡനം സഹിക്കാൻ കഴിയാതായതോടെ ഭർത്താവിന്റെ വീട്ടുകാരോട് വിവരങ്ങൾ വെളിപ്പെടുത്തിയെന്നും ഈ അവസരത്തിൽ കെട്ടിയോന്മാർ പറയുന്നത് കേട്ട് ഭാര്യമാർ ജീവിക്കുകയാണ് വേണ്ടതെന്നാണ് ഇവർ പ്രതികരിച്ചതെന്നും ഈ പെൺകുട്ടി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ മൗലവി വീട്ടുകാരിൽ നിന്നും സ്വത്തുവകൾ എഴുതിവാങ്ങിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന് തയ്യാറായില്ലങ്കിൽ കൂടോത്രം ചെയ്ത് നശിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ദിവസവും ''മന്തിതിരിച്ച് ഊതലും ''മറ്റും നടത്തിയിരുന്നെന്നും മൗലവി സ്ഥലത്തില്ലാത്ത ദിവസം ഇയാളുടെ ഉമ്മയാണ ഊതൽ നടത്തിയിരുന്നതെന്നും യുവതി വെളിപ്പടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനമാണ് മൗലവി ഭാര്യയെ മാതാപിതാക്കളുടെ അടുത്തെത്തിച്ച ശേഷം സ്ഥലം വിട്ടതെന്നാണ് വീട്ടുകാർ പങ്കുവയ്ക്കുന്ന വിവരം.ഇതിനുശേഷം ഇയാളുടെ സഹോദരൻ ഭാര്യയ്ക്കുനേരെയുള്ള പീഡനം ഒന്നുകൂടികടുപ്പിക്കുകയായിരുന്നു.സഹികെട്ടപ്പോൾ ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപെട്ട് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയെ ഈ പെൺകുട്ടിയെ സഹോദരനെത്തി വിട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും വീട്ടുകാർ അറിയിച്ചു.