ബംഗളൂരു: മൈസൂരിൽ 22കാരിയായ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹിൽസ് കാണാനെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.

ആറംഗസംഘം സുഹൃത്തിനെ അടിച്ചുവീഴ്‌ത്തിയശേഷം ചാമുണ്ഡിഹിൽസിന് സമീപത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. മൈസൂരിലെ ഒരു സ്വകാര്യ കോളജിലാണ് വിദ്യാർത്ഥിനി പഠിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലം ഡിസിപി സന്ദർശിച്ചു. പെൺകുട്ടിയുടെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്താൻ ആയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.