തിരുവനന്തപുരം നാടാർ സമുദായത്തിന് മന്ത്രി സഭയിൽ പ്രാതിനിധ്യം ലഭിക്കണം എന്ന ആവശ്യവുമായി നാടാർ സർവീസ് ഫെഡറേഷൻ. നാടാർ സമുദായത്തോടുള്ള കടമ നിർവഹിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നാടാർ സർവീസ് ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ ആവശ്യപ്പെട്ടു.

നാടാർ സമുദായത്തിന് നാളിതുവരെ ഒരു പ്രാധിനിത്യമോ അംഗീകാരമോ എൽ.ഡി.എഫോ സിപിഎമ്മോ നൽകിയിട്ടില്ല. ഇത്തവണ സർക്കാർ രൂപീകരണത്തിൽ പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. സംഘടന ഔദ്യേഗികമായി ഇക്കാര്യം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊണ്ണിയൂർ സനൽകുമാർ പറഞ്ഞു.