തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. ' നോട്ട് ഫ്രം ദ് ബൈബിൾ' എന്നതാണ് ടാഗ് ലൈൻ. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അമർ അക്‌ബർ ആന്റണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും നാദിർഷയും ഈശോ. എന്നാൽ സിനിമയുടെ പേരും ടാഗ് ലൈനും വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു. ക്രൈസ്തവ വികാരങ്ങളെ അവഹേളിക്കുന്നതാണ് സിനിമയുടെ പേരും ഗാഡ് ലൈനും എന്നതായിരുന്നു വിമർശനം.

ഈ വിമർശനത്തെ ഗൗരവത്തോടെ നാദിർഷായും എടുക്കുന്നു. എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക-ഇതാണ് വിവാദത്തിൽ നാദിർഷായ്ക്ക് പറയാനുള്ളത്.

എങ്കിലും വിമർശനത്തിന്റെ കാതൽ ഉൾക്കൊണ്ടു മാറ്റത്തിനും തയ്യാറാണ്. എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം. ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം. അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം ' നോട്ട് ഫ്രം ദ് ബൈബിൾ' എന്ന ടാഗ് ലൈൻ മാറ്റുമെന്നും നാദിർഷാ അറിയിച്ചു. ഫെയ്‌സ് ബുക്കിലൂടെയാണ് നിലപാട് വ്യക്തമാക്കൽ.

നാദിർഷായുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

'ഈശോ ' സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്

എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് line മാത്രം മാറ്റും . അല്ലാതെ തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

ഇശോ എന്ന പേരും നോട്ട് ഫ്രം ദ് ബൈബിൾ എന്ന ടാഗ് ലൈൻ യേശുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നായിരുന്നു വിമർശകരുടെ ആരോപണം. ചിത്രത്തിന്റെ പേരിന് അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നുവെന്നാണ് കാത്തലിക് വൈദികനായ ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ) ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെടുന്നത്. ഇത് മനസ്സിലാക്കിയാണ് ടാഗ് ലൈൻ നാദിർഷാ മാറ്റുന്നത്.

സിനിമക്ക് ക്രിസ്ത്യൻ പേരുകൾ നൽകുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നിൽ ചെറിയ ചില്ലറ ഉദ്ദേശങ്ങൾ ഉണ്ടെന്നും ഞങ്ങൾക്കറിയാം. മുഹമ്മദ് എന്ന പേരിൽ ഒരു സിനിമ ഇറക്കിയാൽ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ??-ഇതായിരുന്നു വൈദികന്റെ ചോദ്യം. ഇസ്ലാം മത വിശ്വാസിയായ നാദിർഷ ക്രിസ്ത്യൻ വിശ്വാസത്തെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നത്. ഇത്തരം കമന്റുകൾ നാദിർഷയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ കമന്റുകളായും നിറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷായുടെ വിശദീകരണം.