ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രത്യേക വാക്സിൻ ക്യാംപയിൻ നടത്താൻ ബിജെപി. സെപ്റ്റംബർ 17 റെക്കോർഡ് വാക്സിനേഷൻ നൽകാനാണ് പാർട്ടിയുടെ തീരുമാനം.

പാർട്ടിയുടെ ബൂത്ത്തലം മുതൽക്കുള്ള പ്രവർത്തകർ ജനങ്ങൾക്ക് വാക്സിൻ നൽകാൻ സഹായവും രംഗത്തിറങ്ങുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താൻ 2 ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വളണ്ടിയർമാരെ പരിശീലിപ്പിക്കും. 43 ദിവസത്തിനുള്ളിൽ 6.88 ലക്ഷം വളണ്ടിയർമാർക്ക് പരിശീലനം നൽകിയതായും ഉടൻ തന്നെ അത് എട്ട് ലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാർട്ടി അദ്ദേഹത്തിന്റെ ജന്മദിനം 'സേവാ സപ്ത' എന്ന് ആഘോഷിച്ചിരുന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ച് ജില്ലാ, സംസ്ഥാന തലങ്ങളിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾ നടക്കും