മുംബൈ: രാജ് കുന്ദ്രയുടെ അറസ്റ്റോടെ ബോളിവുഡിലെ ചൂടൻ ചിത്ര നിർമ്മാണം വീണ്ടും ചർച്ചകളിൽ നിറയുകയാണ്.ഇതിന്റെ ഭാഗമായാണ് ബോളിവുഡ് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് വീണ്ടും ചർച്ചയാകുന്നത്.ഇപ്പോഴിത ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി നർഗീസ് ഫക്രി. നഗ്‌നയായി അഭിനയിക്കാനും സംവിധായകനൊപ്പം കിടക്കാനും തയാറാകാതിരുന്നതിനാൽ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായെന്നാണ് താരം പറഞ്ഞത്. ഒരു ഇംഗ്ലീഷ് എന്റർടെയ്‌മെന്റ് സൈറ്റിനായി മുൻ പോൺതാരം ബ്രിട്ട്‌നി ഡിലാമോറോയുമായി സംസാരിക്കവെയാണ് ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നർഗീസ് തുറന്നുപറഞ്ഞത്.

'എനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ല, അതിനാലാണ് നഗ്‌നയായി അഭിനയിക്കാനും, സംവിധാകയനൊപ്പം കിടക്കാനും ഒന്നും തയ്യാറാകാതിരുന്നത്. അതിനാൽ തന്നെ എനിക്ക് അനവധി അവസരങ്ങൾ നഷ്ടമായി, ശരിക്കും അത് ഹൃദയഭേദകമാണ്. ഞാൻ എവിടെപ്പോയാലും എന്റെ നിലവാരം കാക്കാൻ ശ്രമിച്ചു. എന്നാൽ ശരിക്കും അതിനാൽ പലയിടത്ത് നിന്നും ഞാൻ ഒഴിവാക്കപ്പെട്ടു. അത് എന്നെ വേദനിപ്പിച്ചു, പക്ഷെ ഞാൻ സ്വയം ആശ്വസിപ്പിച്ചു. മൂല്യങ്ങളുമായി ജീവിക്കുന്നവർ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോൾ ഇതല്ലായിരിക്കും എന്റെ വഴി. അത് എനിക്ക് ഏറെ ആശ്വസമായി. എന്റെ മൂല്യങ്ങളാണ് എന്തിനെക്കാളും എനിക്ക് വലുത്.'- നർഗീസ് പറയുന്നു.

അധികം സെക്‌സ് രംഗങ്ങൾ ഒന്നും എടുക്കാത്തതിനാൽ ബോളിവുഡിൽ അഭിനയിക്കാൻ ഇഷ്ടമായിരുന്നു എന്നാണ് നർഗീസ് പറയുന്നത്. മോഡലിംഗിൽ ആണെങ്കിൽ നിങ്ങൾ നഗ്‌നയായോ, ടോപ് ലെസായോ ഒക്കെ നിന്നുകൊടുക്കേണ്ടിവരും. അത് ഒട്ടും എനിക്ക് യോജിക്കാൻ കഴിയുന്ന കാര്യമല്ല. മോഡലിംഗിന്റെ തുടക്കത്തിൽ പ്ലേ ബോയ് മാഗസിൻ മോഡലായി അവസരം ലഭിച്ചെങ്കിലും തന്റെ മൂല്യങ്ങളിൽ അടിയുറച്ചു നിന്നതിനാൽ പോയില്ലെന്നും താരം വ്യക്തമാക്കി.

രൺബീർ കപൂറിനൊപ്പം റോക്ക് സ്റ്റാറിലൂടെയാണ് നർഗീസ് ഫക്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ മികച്ച ശ്രദ്ധ നേടിയ താരം പിന്നീട് കുറച്ചു സിനിമകളിൽ കൂടി അഭിനയിച്ചു. അമേരിക്കയിൽ ജനിച്ചുവളർന്ന നർഗീസ് മോഡലിംഗിലൂടെയാണ് ബോളിവുഡിൽ എത്തിയത്. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല.