വാഷിങ്ങ്ടൺ: ഭൂമിയിലേക്ക് അപകടകരമായ രീതിയിൽ കുതിക്കുന്ന ഉൽക്കകളെയും ധൂമക്കേതുക്കളെയുംകുറിച്ച് മുന്നറിയിപ്പ് നൽകാൻ പുതിയ ബഹിരാകാശ ദൂരദർശിനി. നാസയുടെ എർത്ത് ഒബ്ജക്റ്റ് സർവേയർ ബഹിരാകാശ ദൂരദർശിനി അഥവാ എൻഒഒ സർവേയർ ആണിത്. 20 അടി നീളമുള്ള (6 മീറ്റർ നീളമുള്ള) ഇൻഫ്രാറെഡ് ദൂരദർശിനി ഭൂമിയുടെ ഭ്രമണപഥത്തിന്റെ 30 ദശലക്ഷം മൈലിനുള്ളിൽ (48 ദശലക്ഷം കിലോമീറ്റർ) വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിക്കും. 1908ൽ റഷ്യയിലെ സൈബീരിയൻ വനത്തിലെ തുങ്കുസ്‌ക നദിയിൽ ശക്തമായ ഉൽക്ക പതിച്ചതിനെത്തുടർന്നാണ് ഇത്തരം ബഹിരാകാശ ദൂരദർശിനികൾക്ക് വേണ്ടി ശ്രമമാരംഭിച്ചത്.

 ഈ മിഷന്റെ വിക്ഷേപണം നിലവിൽ 2026 ന്റെ ആദ്യ പകുതിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്നു. വലിയ ഒപ്റ്റിക്സ് ഉള്ള ഇതിന് രാപകലന്യേ പ്രവർത്തിക്കാനുള്ള ശേഷിയുണ്ട്.1000 മീറ്ററിൽ (3,280 അടി) വലുപ്പമുള്ള 90% ഭൂമിക്കു സമീപമുള്ള വസ്തുക്കളെ കണ്ടെത്താനുള്ള ലക്ഷ്യം 2010 ൽ നാസ പൂർത്തിയാക്കി. 140 മീറ്ററിൽ (459 അടി) വലുപ്പമുള്ള 90 ശതമാനം ബഹിരാകാശ വസ്തുക്കളെ കണ്ടെത്താൻ 2005 ലെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്‌മിനിസ്ട്രേഷൻ ഏജൻസിയെചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നുവരെ, നാസ ഈ പരിധിക്കുള്ളിൽ 40% വസ്തുക്കൾ കണ്ടെത്തി.

ഈ ദൂരദർശിനികൾക്ക് രാത്രി മാത്രമേ ആകാശത്ത് തിരയാൻ കഴിയൂ. രാവും പകലും നിരീക്ഷണങ്ങൾ തുടരാൻ പുതിയ എൻഇഒ സർവേയർ അനുവദിക്കും, പ്രത്യേകിച്ചും അപകടമുണ്ടാക്കുന്ന ഉൽക്കകളെ കണ്ടെത്താവുന്ന പ്രദേശങ്ങളെ ഇത് കൂടുതലായി ലക്ഷ്യം വയ്ക്കുന്നു.

തുങ്കുസ്‌ക നദിയിലെ ഉൽക്കാ പതനത്തെത്തുടർന്ന് 770 ചതുരശ്ര മൈൽ വിസ്തൃതിയുള്ള വനമാണ് അന്നു നശിച്ചത്. ഇതിന്റെ ആഘാതം 40 മൈൽ അകലെയുള്ള പട്ടണത്തിലെ വരെയാളുകളെ അന്നു ബാധിച്ചതായി റിപ്പോർട്ടുണ്ട്.2013 ൽ റഷ്യയിലെ ചെല്യാബിൻസ്‌കിന് മുകളിലൂടെ ഒരു ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. അത് വായുവിൽ പൊട്ടിത്തെറിക്കുകയും ആദ്യത്തെ ആറ്റോമിക് ബോംബുകളേക്കാൾ 20 മുതൽ 30 മടങ്ങ് കൂടുതൽ ഊർജ്ജം പുറപ്പെടുവിച്ചു. സൂര്യനെക്കാൾ കൂടുതൽ തെളിച്ചം സൃഷ്ടിച്ച ഇത് വലിയ ചൂട് പുറന്തള്ളുകയും 7,000 ത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. അന്ന് ആയിരത്തിലധികം ആളുകൾക്ക് പരിക്കേറ്റിരുന്നു. ഷോക്ക് തരംഗം 58 മൈൽ അകലെയുള്ള വിൻഡോകൾ വരെ തകർത്തു. സൂര്യന്റെ അതേ ദിശയിൽ നിന്നും പാതയിൽ നിന്നും വന്നതിനാൽ ഇത് നേരത്തെ കണ്ടെത്താനായില്ല.

പുതിയ ബഹിരാകാശ ദൂരദർശിനി ഇതിനൊക്കെയും പരിഹാരമാകും.ഇത്തരത്തിൽ ഗുരുതരമായ ദോഷമുണ്ടാക്കാൻ സാധ്യതയുള്ള, ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ ഭീഷണി കണ്ടെത്തുകയാണ് പുതിയ ദൂരദർശനിയുടെ ലക്ഷ്യം.