തിരുവനന്തപുരം കവിയും സാഹിത്യകാരനുമായ നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. മുപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. ഇതിൽ പതിനഞ്ചോളം കവിതാസമാഹാരങ്ങളും ഉൾപ്പെടുന്നു. 2000ൽ ചമത എന്ന കാവ്യ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഇതിലേ വരിക, ഈറ്റില്ലം, ചിത, ഉറങ്ങുംമുൻപ്, അമരൻ, ഫലിത ചിന്തകൾ തുടങ്ങിയവയാണ് പ്രധാനകൃതികൾ.

സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം അബുദാബി ശക്തി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ നീലമ്പേരൂരിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി 1936 മാർച്ച് 25നാണ് അദ്ദേഹം ജനിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു.