ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലഫോണിൽ ചർച്ച നടത്തി. ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു ടെലഫോൺ സംഭാഷണം. ഇസ്രയേലി പ്രതിനിധികൾക്ക് സുരക്ഷ ഉറപ്പുവരുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് അദ്ദേഹം നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. ഭീകരതയ്ക്കെതിരായി പോരാടുന്നതിൽ ഇസ്രയേലിന് എല്ലാ സഹകരണവും മോദി ഉറപ്പുനൽകി.

ഇസ്രയേലിലെ വാക്‌സിൻ വിതരണം വിജയകരമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെ അഭിനന്ദിച്ചു. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും നെതന്യാഹു അഭിനന്ദിച്ചു. സ്വന്തം രാജ്യത്ത് വാക്‌സിൻ നിർമ്മിക്കുകയും അത് വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തതിനാണ് മോദിയെ നെതന്യാഹു അഭിനന്ദിച്ചത്. വാക്‌സിൻ നിർമ്മാണത്തിലും വിതരണത്തിലും സാധ്യമായ സഹകരണങ്ങളെ കുറിച്ചും, വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.