മുംബൈ: മഹാരാഷ്ട്രയിൽ ദീപാവലി ദിനത്തിൽ ദുരന്തവാർത്ത. അഞ്ച് മലയാളികൾ വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.ന്യൂ ബോംബെയിൽ സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകചത്തിൽപ്പെട്ട് മരിച്ചത്.

ന്യൂ ബോംബയിലുള്ള മലയാളി കുടുംബങ്ങൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ പാലത്തിന് താഴേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ സത്താര സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.