കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാതശിശുവിനെ കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയതുകൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് അമ്മ പൊലീസിന് മുൻപാകെ കുറ്റസമ്മതം നടത്തി. അമ്മ നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിനും നിഷയ്ക്കും ജനിച്ച കുഞ്ഞിനെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞതാണെന്നായിരുന്നു നിഷ നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നത്.

നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് പണിക്കു പോയിരുന്നു. അയൽവാസിയായ സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ ഇവർ ആശാവർക്കറെ വിവരമറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക്, മരിച്ച കുഞ്ഞിനെക്കൂടാതെ 5 മക്കളുണ്ട്.

കുട്ടി മരിച്ചത് വെള്ളം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. അതായത് വെള്ളത്തിൽ മുങ്ങിയതു കൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുന്നത്. അമ്മയുടെ വെളിപ്പെടുത്തലിന് എതിരാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ നവജാത ശിശുവിനെ കൊന്നതാണെന്ന സംശയം ബലപ്പെടുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11.30 തോടെ പ്രദേശത്തെ ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി നിഷയുടെ വീട്ടിൽ നടത്തിയതിരച്ചിലിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. വീട്ടിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നുള്ള സംശയത്തിലാണ് വീട് പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.വീട്ടുപയോഗത്തിനായി വെള്ളം നിറച്ചുവച്ചിരുന്ന കന്നാസിലാണ് കുഞ്ഞിന്റെ മൃതദ്ദേഹം കാണപ്പെട്ടത്.

ഈ മാസം 5-ന് രാത്രി വീട്ടിലായിരുന്നു നിഷ പ്രസവിച്ചത്.ഭർത്താവ് സുരേഷ് ആവശ്യമായ സഹായങ്ങളുമൊരുക്കി.തുടർചികത്സയ്ക്കായി ആശുപത്രിയിൽ പോകാനും നിഷ തയ്യാറായില്ല. കൂട്ടിയുടെ മൃതദ്ദേഹം കണ്ടെടുക്കുമ്പോൾ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റർ ആയ സുരേഷ് രാവിലെ ജോലിക്ക് പോയിരുന്നു.സുരേഷ് -നിഷ ദമ്പതികൾക്ക് മരണമടഞ്ഞ കുട്ടിയെ കൂടാതെ 3 പെൺകുട്ടികളും 2 ആൺകുട്ടികളുമുൾപ്പെടെ 5 മക്കളുണ്ട്. മൂത്തകുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് ഒന്നര വയസ്സുമാണ് പ്രായം.

ആറാമത് ഒരു കുട്ടിയും കൂടി ജനച്ചത് നാണക്കേടായി തോന്നിയെന്നും അതിനാലാണ് ആശുപത്രിയിൽ എത്തി ചികിത്സ തേടാതിരുന്നതെന്ന് നിഷ പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ കരച്ചിൽകേട്ട് എത്തിയ അയൽവാസിയെ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നും പറഞ്ഞ് നിഷ തരിച്ചയച്ചു. സംശയം തോന്നിയ ഇവരാണ് ആശാവർക്കറെ വിവരമറിയിത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പൊലീസ് നിരീക്ഷണത്തിൽ കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടത്. നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് പണിക്കു പോയിരുന്നു. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അയൽവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവർ ഗർഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയൽവാസികളിൽ നിന്ന് മറച്ച് വെച്ചിരുന്നു. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവർഷം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു.