അബുദാബി: യുഎഇയിൽ ഇന്ന് 1,007 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇത്രയും ഉയരുന്നത്. 78,849 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ 399 ആയി. 521 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. 68,983 ആണ് രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം. നിലവിൽ 9,467 പേരാണ് ചികിത്സയിലുള്ളത്. 95,287 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയിട്ടുണ്ട്.