അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 614 പേർക്ക്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വർധവുണ്ടായി. 639 പേരാണ് പുതുതായി രോഗമുക്തി നേടിയതെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,154 ആയി. 62,668 ആണ് ആകെ രോഗമുക്തരായവരുടെ എണ്ണം. രാജ്യത്തെ ആകെ മരണസംഖ്യ 387 ആണ്. 9,099 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 68,000ത്തോളം പുതിയ കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.