ഡൽഹി: ജനിതകമാറ്റം വന്ന പുതിയ കോവിഡ് വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോ ണ വൈറസ് കോവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് പുതിയ കോവി ഡ് രാജ്യത്ത് സ്ഥീരീകരിക്കുന്നത്.ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവി യിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീ കരിച്ചിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യ യിലുമെത്തിയതായി കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാന യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധി ച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്.ബ്രിട്ടനിൽ നിന്നും കേരളത്തിൽ എത്തിയ പതിനെട്ട് പേർ ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവം കൂടുതൽ പരിശോധനയ്ക്കായി പൂനയിലേ ക്കയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചി രിക്കുകയാണ്.

അതേസമയം, പുതിയ വൈറസ് വകഭേദത്തെയും ചെറുക്കുമെന്ന് അവകാശപ്പെടുന്ന കോവിഡ് വാക്‌സിനായുള്ള, ഡ്രൈറൺ ഇന്നും രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ തുടരുകയാണ്. രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള പരിശീലനം ഏതാണ്ട് പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അൻപതിനായിരം പേർക്ക് ഇതിനോടകം പരീശീലനം നൽകി.

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവി ധാനത്തെ (ഇമ്യൂൺ എസ്‌കേപ്) മറികടക്കാൻ കെൽപ്പുള്ളവയാണെന്ന് ഗവേഷണ റിപ്പോർട്ട്. ഇത് യുകെയിൽ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമാണെന്നാണ് ഗവേഷകർ വിലയി രുത്തുന്നത്. ആന്ധ്രപ്രദേശിൽ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ 'എൻ 440' വകഭേദം ഇത്തരത്തിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നതാണ്. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തിൽ വ്യക്തമായത്.

ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവി ധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂൺ എസ്‌കേപ്) ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. യുകെയിൽ 1820 % കോവിഡ് ബാധിതരിൽ കണ്ടെത്തിയ 'എൻ501വൈ' വകഭേദമാണ് അടുത്തി ടെ ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാൽ, ഇതു പ്രതിരോധ സംവിധാനത്തെ മറികടക്കാൻ കെൽ പുള്ളതാണോയെന്നു വ്യക്തമായിട്ടില്ല. എന്നാൽ ഇന്ത്യയിൽ കണ്ടെത്തിയ 19 ഇനം വക ഭേദങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നവയാണെന്നതാണ് ഞെട്ടിക്കുന്നത്.

ഇമ്യൂൺ എസ്‌കേപ് എന്നതിനാൽത്തന്നെ യുകെയിലെ വകഭേദത്തെക്കാൾ ശ്രദ്ധവേണ്ടതാണ് ആന്ധ്രയിൽ കണ്ടെത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമികസ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയിലെ (ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറഞ്ഞു. ഐജിഐബിയുടെ പഠനത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേർതിരിച്ചത്. മറ്റുചില സംസ്ഥാനങ്ങളിലും ഈ ഗണം ദൃശ്യമായെങ്കിലും ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോൾ തോത് കുറവാണ്.

കേരളത്തിൽ പ്രബലമായിട്ടുള്ള വൈറസ് ഗണമായ എ2എയിൽ കണ്ട 2 ജനിതകമാറ്റങ്ങൾ ഇമ്യൂൺ എസ്‌കേപ് ശേഷിയുള്ളതല്ല; വലിയ വ്യാപനശേഷിയുള്ളതെന്നാണു കണ്ടെത്തിയത്. സംസ്ഥാനത്ത് 14 ജില്ലകളിൽനിന്നായി പ്രതിമാസം 1400 വൈറസ് സാംപിൾ വീതം ശ്രേണീക രിക്കുന്നതിനുള്ള നടപടികൾ അടുത്ത മാസം തുടങ്ങുമെന്ന് ഡോ. വിനോദ് പറഞ്ഞു.

വാക്സീനുകളെ മറികടക്കാൻ എൻ440കെയ്ക്ക് സാധിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. യുപിയി ലെ നോയിഡയിൽ രണ്ടാമതും കോവിഡ് ബാധയുണ്ടായ ഒരു കേസ് എൻ440കെ വകഭേദമാണ്. എൻ440കെയെക്കുറിച്ചും ഇപ്പോൾ അമിതമായ ആശങ്ക വേണ്ട. വൈറസ് വകഭേദത്തിന്റെ ഇമ്യൂ ൺ എസ്‌കേപ് ശേഷി എത്രത്തോളം ശക്തമെന്നതു പ്രധാനമാണെന്ന് ഡോ.വിനോദ് പറഞ്ഞു.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ കെൽപ്പുള്ള 19 വക ഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയപ്പോൾ 133 രാജ്യങ്ങളിലായി ഇമ്യൂൺ എസ്‌കേപ് ശേഷിയുള്ള 126 വകഭേദങ്ങൾ കണ്ടെത്തി. ലോകത്ത് ഇതുവരെ 2.4 ലക്ഷം കൊറോണ വൈറസ് ശ്രേണീകരണം നടന്നിട്ടുണ്ട്.