ചെന്നൈ : ബ്രിട്ടനിൽ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്‌നാട് സ്വദേശിയിലും സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്നും എത്തിയ ആൾക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. രോഗിയെ ഐസൊ ലേഷനിലാക്കി. സമ്പർക്കത്തിലുള്ളവരെ നീരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ അറിയിച്ചു.

തമിഴ്‌നാട്ടിൽ 1005 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ബ്രിട്ടനിൽ നിന്നെത്തിയ 13 പേരും ഉൾപ്പെടുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 15 പേർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് പടരുന്ന തരത്തിലുള്ള ജനിതക മാറ്റം വന്ന വൈറസാണ് ബ്രിട്ടനിൽ പടരുന്നത്. ബ്രിട്ടനു പുറമേ ഏതാനും യൂറോപ്യൻ രാജ്യങ്ങ ളിലും പുതിയ കോവിഡ് വൈറസ് വ്യാപിക്കുന്നുണ്ട്. ഇതേത്തുടർന്ന് പല രാജ്യങ്ങളും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

പുതിയ രോഗബാധയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങ ളോട് മാസ്‌ക് ധരിക്കുന്നത് നിർബന്ധമായും പാലിക്കാൻ ആവശ്യപ്പെട്ടു. കൈകൾ സോപ്പിട്ട് കഴുകു ക, സാമൂഹിക അകലം പാലിക്കുക, സൈനിറ്റൈസ് ചെയ്യുക തുടങ്ങിയ മാർ?ഗ നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.