തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഇനി പുതിയ  റോൾ. ചെന്നിത്തല ഒരു അപ്പൂപ്പനായിരിക്കയാണ്. അപ്പൂപ്പൻ ആയ സന്തോഷം ചെന്നിത്തല തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. താനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂർവ്വം

അറിയിക്കുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

വ്യക്തിപരമായി ഒരു സന്തോഷവാർത്ത എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ തങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തിയെന്ന് ചെന്നിത്തല കുറിച്ചു. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ചെന്നിത്തല കുറിച്ചു.

നിരവധി പേരാണ് അപ്പൂപ്പനായ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചത്. എല്ലാ ദിവസവും രാഷ്ട്രീയ കാര്യങ്ങളാണ് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ പങ്കു വെയ്ക്കാറുള്ളത്.

ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂർവ്വം അറിയിക്കുന്നു.