ഞ്ചാഴ്ച പ്രായമുള്ള കുഞ്ഞിനെ കണ്ടപ്പോൾ അമ്മ ഗറില്ലയുടെ മനസ്സിലെ മാതൃത്വം ഉണർന്നു. കുഞ്ഞുമായി എത്തിയ അമ്മയ്ക്ക് അരികിലേക്ക് ഓടി എത്തിയ ഗൊറില്ല മനുഷ്യ കുഞ്ഞിന് മേൽ വാത്സല്യം ചൊരിയുന്ന മാതൃത്വം തുളുമ്പുന്ന വീഡിയോ കാണുന്ന മനസ്സുകളിലെല്ലാം സന്തോഷം പകരുകയാണ്. കുഞ്ഞിനെ കണ്ട് ഓടിവന്ന അമ്മ ഗൊറില്ലയ്ക്കായി ഒരു ഗ്ലാസ് ചുവരിനിപ്പുറം എമിലി ഓസ്റ്റിൻ എന്ന അമ്മയും കുഞ്ഞിനെ കൊഞ്ചിക്കാൻ നൽകി. മനുഷ്യ കുഞ്ഞിന് മേൽ മാതൃവാത്സല്യം ചൊരിഞ്ഞ ഗറില്ലയ്ക്ക് ഏറെ നേരമാണ് എമിലി തന്റെ കുഞ്ഞിനെ ഓമനിക്കാനായി വിട്ടു കൊടുതതത്. ഒരു ഗ്ലാസ് ചുവര് ഇരുവർക്കും ഇടയിൽ ഉണ്ടായെങ്കിലും അമ്മ വാത്സല്യത്തിന് അത് ഒരു തടസ്സമേ ആയില്ല.

ബോസ്റ്റണിലെ ഫ്രാങ്ക്ലിൻ പാർക്ക് സൂ ആണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷിയായത്. അഞ്ചാഴ്ച മാത്രം പ്രായമുള്ള കാനോൺ എന്ന പൊന്നോമനയാണ് അമ്മ ഗൊറില്ലയുടെ വാത്സല്യ പാത്രമായത്. കാനോണിന് അടുത്ത് ഇരിക്കുന്നതും കുഞ്ഞിന് നേരെ കൈ ചൂണ്ടുന്നതും കൈ പിടിച്ച് കൊഞ്ചിക്കാനായി ഗ്ലാസിലേക്ക് കൈ ചേർത്തു വയ്ക്കുന്നതും എല്ലാം കണ്ടു നിന്നവരിലെല്ലാം അമ്പരപ്പും സന്തോഷവും ഉളവാക്കി. ഈ സമയത്തെല്ലാം ഉറങ്ങുന്ന കുഞ്ഞിനെ സ്നേഹത്തോടെ ഗൊറില്ല കണ്ണെടുക്കാതെ നോക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ നാലു മിനറ്റ് പിന്നിടുമ്പോൾ ഗൊറില്ല തന്റെ മകൻ പാബ്ലോയെ കൊണ്ടു വന്ന് കുഞ്ഞിനെ കാണിക്കുന്നുമുണ്ട്. കാണുന്ന ആരിലും സ്നേഹവും സന്തോഷവും നിറയ്ക്കുന്നതാണ് ഈ വീഡിയോ. 39കാരിയായ വെസ്റ്റേൺ ലോ ലാൻഡ് ഗൊറില്ല ഒക്ടോബറിൽ തന്റെ അഞ്ചാമത്തെ കുഞ്ഞിനും ജന്മം നൽകിയിരുന്നു. പാബ്ലോ എന്നാണ് ഗൊറില്ലയുടെ ആദ്യത്തെ കുഞ്ഞിന്റെ പേര്.