തിരുവനന്തപുരം: നായിക പദവിയിൽ നിൽക്കെ വില്ലൻ വേഷങ്ങൾ ചെയ്ത ബാബുരാജിനെ വിവാഹം ചെയ്തതോടെ വില്ലനെ വിവാഹം ചെയ്ത നായിക എന്നായിരുന്നു വാണിവിശ്വനാഥ് ബാബുരാജ് താരജോഡികൾ അറിയപ്പെട്ടത്.വിവാഹ ശേഷം സിനിമാലോകത്ത് നിന്നും വിട്ടുനിൽക്കുന്ന വാണി മറ്റുതാരങ്ങളെപ്പോലെ സോഷ്യൽ മീഡിയയിലും സജീവമല്ല.അതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു ഫോട്ടോ പ്രത്യക്ഷപ്പെട്ടാലും പ്രേക്ഷകർ അത് ഏ്‌റ്റെടുക്കാറുണ്ട്. അത്തരത്തിൽ വാണിവിശ്വനാഥും ബാബുരാജും ഒരുമിച്ചുള്ള ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ജിമ്മിൽ വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്.'എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.നിമിഷനേരം കൊണ്ടാണ് വാണിയുടേയും ബാബുരാജിന്റേയും ചിത്രം വൈറലായി മാറിയത്. 'ആക്ഷൻ ക്വീൻ ഓഫ് മലയാളം ഫിലിം ഇൻഡസ്ട്രി'യെന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ഈ കമന്റിന് ലൈക്കുമായി ബാബുരാജും എത്തി.

വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ല വാണി. മക്കളായ ആദ്രിയുടെയും ആർച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലായിരിക്കും കൂടുതൽ സമയവും. സോഷ്യൽ മീഡിയയിലും അത്ര താരം സജീവമല്ല. അതിനാൽ തന്നെ താരദമ്പതികളുടെ ഒന്നിച്ചുള്ള പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

1998 ലാണ് വാണിയും ബാബുരാജും പരിചയപ്പെടുന്നത്. നാലു വർഷത്തിനുശേഷം ഇവർ വിവാഹിതരായി. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുന്നു. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ.