കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമ കേസ് അന്വേഷണത്തിൽ അട്ടിമറിയെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ കയറി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകന്റെ മുൻകാല കേസുകൾ പരിശോധിക്കും. അതിനിടെ വ്യാജ പാസ്‌പോർട്ട് കേസിൽ വമ്പൻ അട്ടിമറിയാണ് ദീപക് ധർമ്മടം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. താൻ നൽകിയത് വ്യാജ സർട്ടിഫിക്കറ്റാണ് എന്ന് സമ്മതിച്ച പ്രതിയെയാണ് കേരളാ പൊലീസ് വെറുതെ വിട്ടത്. കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസറായിരുന്നു പരാതിക്കാരൻ.

തുടക്കത്തിൽ ദീപക്കിനെതിരെ നിലപാട് എടുത്ത അന്നത്തെ പാസ്‌പോർട്ട് ഓഫീസർ പിന്നീട് സമ്മർദ്ദങ്ങളിലൂടെ ദീപക്കിനെ സഹായിച്ചു. ഇത്തരത്തിൽ കേസ് അട്ടിമറിച്ച് പരിചയമുള്ള മാധ്യമ പ്രവർത്തകനാണ് എൻ ഐ എ തീവ്രവാദ ആക്രമണമെന്ന് വിലയിരുത്തുന്ന കേസിലെ പ്രതിയെ എല്ലാ സുരക്ഷയും അവഗണിച്ച് മെഡിക്കൽ കോളേജിൽ കണ്ടത്. രക്തപരിശോധനയിൽ മഞ്ഞപിത്തം കണ്ടെത്തിയെന്ന വാർത്ത നൽകുമ്പോൾ ഷാറൂഖിനെ താൻ കണ്ടുവെന്ന് ദീപക്കും സമ്മതിക്കുന്നുണ്ട്. എല്ലാ മാധ്യമങ്ങളേയും അകറ്റി നിർത്തിയ മേഖലയിലാണ് ദീപക് എത്തിയത്. ഷാറൂഖ് മൂത്ര സാമ്പിൾ എടുക്കാൻ പോകുമ്പോൾ താനുമുണ്ടായിരുന്നുവെന്നാണ് ദീപക് പറഞ്ഞത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഷാറൂഖിന്റെ പരിശോധനയിൽ ബിൽറൂബിൻ അളവാണ് കണ്ടെത്തിയത്. ഇത് പോലും അട്ടിമറിയാണോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കും. പൊലീസിന്റെ ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടായി. തീവയ്‌പ്പ് കേസിൽ എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയില്ല. തീവണ്ടിയിലെ തീവയ്‌പ്പിൽ യുപിഎ നിയമവും ചുമത്തിയില്ല. കേസ് എൻ ഐ എയ്ക്ക് കൈമാറാതിരിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സംശയമുണ്ട്. ഏതായാലും കേന്ദ്ര ഏജൻസികൾ തീർത്തും നിരാശരാണ്. ഈ സാഹചര്യത്തിലാണ് സ്‌ഫോടന കേസ് പ്രതിയെ കണ്ട മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിന്റെ പഴയ കേസുകൾ പരിശോധിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റിൽ ദീപക് നടത്തിയ അട്ടിമറിയുടെ തെളിവുകൾ ഞെട്ടിക്കുന്നതാണ്. ഈ തെളിവുകൾ സൂചിപ്പിക്കുന്നത് വമ്പൻ കേസ് അട്ടിമറിയാണ്. ഇതേ മാതൃകയിൽ പ്രതിരോധ വകുപ്പിനെ കബളിപ്പിച്ച കേസും ദീപക് ഒതുക്കി തീർത്തു.

ഷാറുഖ് സെയ്ഫി പെട്രോൾ വാങ്ങുന്നതിലടക്കം കൃത്യമായ ആസൂത്രണം നടത്തിയെന്ന് വ്യക്തമായതോടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് കേന്ദ്ര ഏജൻസികൾ. ഡൽഹി കേന്ദ്രീകരിച്ച് ഗുഢാലോചന നടന്നോയെന്ന് വിശദമായി പരിശോധിക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ നീക്കം. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നൽകിയ സൂചനകൾ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇയാൾ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്. ഇതിന് പിന്നിലും ബാഹ്യ ഇടപെടലുണ്ടെന്നാണ് സൂചന. ഇതിനിടെ കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകൻ തന്നെ വക്കാലത്ത് ഏറ്റെടുക്കാനും രംഗത്തുണ്ട്.

ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺ കോളുകളും കുറിപ്പും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ഡൽഹിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലർത്തിയോ എന്ന് പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളിൽ പ്രതിഷേധിക്കാനാണോ ആക്രമണം എന്നും അന്വേഷിക്കുന്നുണ്ട്.

ആക്രമണം നടന്ന ദിവസം പുലർച്ചെ സമ്പർക്കകാന്തി എക്സ്‌പ്രസിൽ ആണ് ഷാറുഖ് സെയ്ഫി എത്തിതെന്നാണ് മൊഴി. ഇയാൾക്ക് ഒരു പരിചയവുമില്ലാത്ത സ്റ്റേഷനിൽ എത്തി പെട്രോളക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദൂരൂഹത നീക്കാനായിട്ടില്ല. കൊലക്കുറ്റം ചുമത്തിയെങ്കിലും യുഎപിഎ ചുമത്തുന്ന കാര്യത്തിൽ പൊലിസ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇത് കേ്ന്ദ്ര ഏജൻസിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് പൊലീസിന് പലവിധ സുരക്ഷാ വീഴ്ചകൾ സംഭവിച്ചത്. കാറിലും മറ്റും പ്രതിയെ കൊണ്ടു വന്നത് ഈ കേസിന് ചെറിയ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന് വരുത്താനാണെന്നും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

2013ലാണ് ദീപക്കിനെതിരെ വ്യാജ രേഖാ കേസുണ്ടാകുന്നത്. പാസ്‌പോർട്ടിൽ ഇസിഎൻആർ എടുക്കാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നായിരുന്നു കേസ്. ഇതിൽ താൻ പിഴ അടച്ചെന്നും ദീപക് പൊലീസിന് മുമ്പിൽ സമ്മതിച്ചു. നൽകിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് പറഞ്ഞ ദീപക് അത് അറിയാതെയാണ് നൽകിയതെന്നും വിശദീകരിച്ചു. ഇത് മുഖവിലയ്‌ക്കെടുത്താണ് അസി പബ്ലിക് പ്രോസിക്യൂട്ടറിന്റെ നിയമോപദേശത്തിൽ ദീപക്കിനെതിരെ പൊലീസ് റഫർ ചാർജ്ജ് നൽകിയത്. ഹൈക്കോടതി ഉത്തരവിനെ പോലും അട്ടിമറിക്കുന്ന തരത്തിലായിരുന്നു ഇതെല്ലാം. ഈ രേഖകളാണ് മറുനാടന് കിട്ടിയത്.

പരാതിയെ തുർന്ന് പാസ്‌പോർട്ട് മരവിപ്പിച്ചെന്നും ഈ സാഹചര്യത്തിൽ ദീപക് ഹൈക്കോടതിയെ സമീപിച്ചെന്നും അസി പബ്ലിക് പ്രോസിക്യൂട്ടറുടെ റിപ്പോർട്ടിലുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാസ്‌പോർട്ട ഓഫീസർ കേസ് ചെയ്തുവെന്നും പറയുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്നും ദീപക് സ്വയം കേസ് പിൻവലിക്കുകയായിരുന്നു. ചീഫ് പാസ്‌പോർട്ട് ഓഫീസർക്ക് പരാതി നൽകാനെന്ന വ്യാജേനയായിരുന്നു അത്. ഇത് ഹൈക്കോടതിയുടെ ഉത്തരവിലും വ്യക്തമാണ്. ഇങ്ങനെ വമ്പൻ അട്ടിമറികൾക്ക് മുമ്പും നേതൃത്വം നൽകിയ മാധ്യമ പ്രവർത്തകനാണ് ദീപക്. അതുകൊണ്ടാണ് എലത്തൂരിലെ അട്ടിമറിയിൽ സംശയങ്ങൾ ഉയരുന്നത്.

അമൃതാ ടിവിയിൽ ദീപക് ജോലി ചെയ്യുമ്പോഴാണ് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയത്. അന്ന് ദീപക്കിന് ഡിഗ്രിയില്ലെന്നും അയയ്ക്കരുതെന്നും അമൃതയിലെ പ്രധാനി തന്നെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാതെയാണ് ചിലരുടെ പിന്തുണയിൽ ദീപക് കോഴ്‌സിന് പോയതും അന്വേഷണമായതും. ഈ കേസും അട്ടിമറിച്ചുവെന്നതാണ് വസ്തുത.

2013ലാണ് ദീപക്കിന്റെ പാസ്‌പോർട്ടിൽ ഇസിഎൻആർ പതിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് ആരോപണം ഉയർന്നത്. ഇതോടെ പാസ്‌പോർട്ട് റദ്ദാക്കി. ഇതിൽ സാമന്യനീതി നിഷേധമുണ്ടെന്ന് പറഞ്ഞ് ദീപക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ളയായിരുന്നു അഭിഭാഷകൻ. ഈ കേസിൽ ഹൈക്കോടതി ദീപക്കിനോട് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടി ആവശ്യപ്പെട്ടു. ഇതോടെ അവകാശ വാദങ്ങളെല്ലാം പിൻവലിച്ച് ചീഫ് പാസ്‌പോർട്ട് കമ്മീഷണർക്ക് മുന്നിൽ അപ്പീൽ നൽകാനെന്ന വ്യാജേന ഹൈക്കോടതിയിൽ നിന്ന് ഹർജി പിൻവലിച്ചു.

 

ഹൈക്കോടയിൽ ദീപക് നൽകിയ സത്യവാങ്മൂലത്തിൽ നിന്ന്‌

ഈ വിവാദം ഉയർന്നപ്പോൾ കേസ് അന്വേഷണത്തിന് ഉത്തരവിട്ടത് കണ്ണൂർ എസ് പിയായിരുന്ന രാഹുൽ ആർ നായരായിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണവുമായി പൊലീസ് ഈ സമയത്ത് മുന്നോട്ട് പോയി. പി്ന്നാലെ എസ് പിയായി ഉണ്ണിരാജ എത്തി. ഈ സമയത്തായിരുന്നു കള്ളക്കളി നടന്നത്. ചീഫ് പാസ്‌പോർട്ട് ഓഫീസർക്ക് മുമ്പിൽ അപ്പീൽ നൽകാനെന്ന് പറഞ്ഞ് ഹൈക്കോടതിയിലെ ഹർജി പിൻവലിച്ച ദീപക് അത് ചെയ്തില്ല. പകരം പാസ്‌പോർട്ട ഓഫീസറുടെ മുന്നിലെത്തി 5000 രൂപ പിഴയടച്ച് പാസ്‌പോർട്ട് ആക്ട് പ്രകാരമുള്ള കേസിൽ കുറ്റസമ്മതം നടത്തി. ഇതിന് ശേഷം ഹൈക്കോടതിയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്.

പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് ദീപക്കിനെ വിട്ടത് അമൃതാ ടിവിയാണ്. ദീപക്കിന് ഡിഗ്രിയില്ലെന്നും ഈ കോഴ്‌സിന് വിടരുതെന്നും അമൃതായിലെ ജീവനക്കാർ തന്നെ പറഞ്ഞിരുന്നു. ഇതിനെ എതിർത്ത ഉയർന്ന ഉദ്യോഗസ്ഥനെ അന്നത്തെ അമൃതാ ടിവി മാനേജ്‌മെന്റ് പിരിച്ചുവിട്ടു. വമ്പൻ സാമ്പത്തിക ഇടപാടിന്റെ ഫലമായി പ്രതിരോധ രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്നും ആരോപണം ഉയർന്നു. പാസ്‌പോർട്ടിലെ ഇസിഎൻആർ പതിക്കാൻ ഉപയോഗിച്ച അതേ സർട്ടിഫിക്കറ്റാണ് ദീപക് ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിനും നൽകിയത്. എന്നാൽ രാഷ്ട്രീയ ഇടപെടൽ കാരണം പ്രതിരോധ വകുപ്പ് ഈ വിഷയത്തിലെ അന്വേഷണവും അട്ടിമറിച്ചു.

ദിപക്കിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്ന കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ വിശദീകരണത്തിലെ പ്രധാന ഭാഗം

ഹൈക്കോടതി ദീപക്കിനെ വെറുതെ വിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിധി ഇങ്ങനെ

തലശ്ശേരി കോടതിയെ തെറ്റിധരിപ്പിക്കായി സർക്കാർ അഭിഭാഷക തയ്യാറാക്കിയ നിയമോപദേശത്തിന്റെ പ്രസക്ത ഭാഗം

പാസ്‌പോർട്ട് കേസിൽ ദീപക് കുറ്റം സമ്മതിച്ചെന്നും പിഴ അടച്ചെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖയിലെ പ്രധാന ഭാഗം

  • പൊലീസ് നൽകിയ റഫർ റിപ്പോർട്ട് ചുവടെ