ന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യാക്കാർക്ക് കൂടുതൽ വിസ അനുവദിക്കുന്നതിനെ എന്നും എതിർത്തിട്ടുള്ള ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന് വീണ്ടുമൊരിക്കൽ കൂടി ജയം. ചാൻസലർ ജെറെമി ഹണ്ടും ഇക്കാര്യത്തിൽ സുവെല്ലയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണിത്. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കൂടുതൽ വിസ എന്ന ഇന്ത്യൻ ആവശ്യത്തിന് മുൻപിൽ ബ്രിട്ടൻ കീഴടങ്ങുമെന്ന പ്രതീതിയായിരുന്നു വേനല്ക്കാലത്ത് ഉണ്ടായിരുന്നത്.

ഇപ്പോൾ ചാൻസലർ കൂടി ഈ ആവശ്യം നിഷേധിച്ചതോടെ ഇന്ത്യ ഇനി ആ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. കുടിയേറ്റം വർദ്ധിപ്പിക്കുന്നതിനായി വിസ ഇളവുകൾ നൽകണമെന്ന് എന്നും വാദിച്ചിരുന്ന വ്യക്തിയായിട്ടാണ് ജെറെമി ഹണ്ട് അറിയപ്പെടുന്നത് എന്നതോർക്കണം. ഇതുവരെ ഇന്ത്യൻ ആവശ്യത്തിനെതിരെ ക്യാബിനറ്റിൽ ഉയർന്നിരുന്ന ഏക ശബ്ദം ബ്രേവർമാന്റെ ആയിരുന്നു. ചാൻസലറും എഡ്യുക്കേഷൻ സെക്രട്ടറി ഗില്ലിയൻ കീഗനും അവരെ എതിർത്തിരുന്നതുമാണ്.

കൂടുതൽ വിദ്യാർത്ഥികൾക്കും, കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് എത്തുന്നവർക്കും വിസ അനുവദിക്കുന്നത് ഇന്ത്യയുമായി ഒരു ഓപ്പൺ ഡോർ മൈഗ്രേഷൻ പോളിസി രൂപപ്പെടുത്തുന്നതിനോട് തുല്യമാകുമെന്നായിരുന്നു ബ്രേവർമാർ ചൂണ്ടിക്കാട്ടിയിരുന്നത്. മാത്രമല്ല, കൂടുതൽ വിസ ഇളവുകൾ നൽകുന്നതിന് ആനുപാതികമായ രീതിയിലുള്ള പ്രയോജനങ്ങൾ വിസ്‌കിയൂടെയും കാറുകളുടെ ടാരിഫുകൾ കുറയ്ക്കുന്നതിൽ ലഭിച്ചേക്കില്ല എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഇന്ത്യയ്ക്ക് അധിക വിസ നൽകുന്ന കാര്യത്തിൽ ഭരണകക്ഷിയിലെ വലിയൊരു വിഭാഗം എം പിമാർക്ക് എതിർപ്പുണ്ടായിരുന്നു. ഏകദേശം 50 ൽ അധികം എം മാരുടെ പിന്തുണയുള്ള, വലതുപക്ഷ ചിന്താഗതിക്കാരായ എം പിമാരുടെ കോമൺ സെൻസ് ഗ്രൂപ്പ്, ഇതിനെതിരെ ട്രേഡ് സെക്രട്ടറി കെമി ബേഡ്നോക്കിൻ!് കത്തെഴുതുകയും ചെയ്തിരുന്നു. ഇതേ കാരണത്താൽ തന്നെയായിരുന്നു ലിശ് ട്രസ്സിന്റെ സർക്കാരിൽ നിന്നും സുവെല്ല ബ്രേവർമാർ രാജി വെച്ചതും.