കനകപുര: കർണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുര എന്ന സ്ഥലത്താണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ്‌പെൺകുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം.

സംഭവത്തിൽ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി പൊള്ളലേറ്റ് ചികിത്സയിലാണ്.