ലക്നൗ: ബോളിവുഡ് നടന്മാരും നടിമാരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യോഗ ഗുരു രാംദേവിന്റെ ആരോപണം. നടൻ സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി രാംദേവ് ആരോപിച്ചു. ഉത്തർപ്രദേശിൽ ലഹരിമുക്ത പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമർശം.

'ലഹരിപാർട്ടിക്കിടെ , ലഹരി ഉപയോഗിക്കുമ്പോഴാണ് ഷാരൂഖ് ഖാന്റെ മകൻ പിടിയിലാകുന്നത്. അവൻ ജയിലിൽ പോയി. സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നു. ആമിർ ഖാൻ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ല. ദൈവത്തിന് മാത്രമേ ഈ താരങ്ങളെ കുറിച്ച് അറിയൂ'- രാംദേവിന്റെ വാക്കുകൾ.

'എത്ര സിനിമാ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് ആർക്കറിയാം?, നടിമാരും കണക്കാണ്. സിനിമാ വ്യവസായ മേഖലയിൽ മയക്കുമരുന്ന് എല്ലായിടത്തും ഉണ്ട്. ബോളിവുഡിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ട്. രാഷ്ട്രീയത്തിലും. തെരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യാറുണ്ട്. ഇന്ത്യയെ ലഹരിമുക്തമാക്കുമെന്ന് നമ്മൾ പ്രതിജ്ഞ എടുക്കണം'- രാംദേവ് തുടർന്നു.