കൊൽക്കത്ത: സിട്രോങ് ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ശക്തിപ്രാപിച്ചതോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം. അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചൽ പ്രദേശ്, മണിപ്പുർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പല ഭാഗത്തും മഴ തുടരുകയാണ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളില്ലെലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ മുന്നൊരക്കങ്ങൾ തന്നെയാണ് പ്രദേശത്ത് നടക്കുന്നത്.

രണ്ടു ദിവസേത്തേക്കെങ്കിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ത്രിപുര, മിസോറം, മേഘാലയ,മണിപ്പൂർ, വടക്കേ അസം എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു.

അതിനിടെ, ബംഗ്ലാദേശിൽ സിട്രോങ് ചുഴലിക്കാറ്റിൽ ഏഴു മരണം റിപ്പോർട്ടു ചെയ്തു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വൻനാശമാണ് സിട്രോങ് വിതച്ചത്. മുപ്പതിനായിരത്തോളം ആളുകളേയാണ് മാറ്റിപാർപ്പിച്ചത്.

ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ത്യയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇതേതുടർന്ന് നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലാണ് നാളെ വരെ അലർട്ട് നൽകിയിരിക്കുന്നത്. അഗർത്തല, ഷില്ലോങ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിക്കുന്നുണ്ട്. അരുണാചൽ പ്രദേശിലും മണിപ്പൂരിലും പശ്ചിമ ബംഗാളിലും പല ഭാഗത്തും മഴ ലഭിക്കുന്നുണ്ട്.

കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുതൽ 10 വിമാനങ്ങളാണ് റദ്ദാക്കിയത്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ത്രിപുരയിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു.