ന്യൂഡൽഹി: കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ടവർ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. അയോഗ്യരാക്കപ്പെട്ടവർ വീണ്ടും ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കഴിയില്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.

ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ഡോ. ജയാതാക്കൂറാണ് കോടതിയെ സമീപിച്ചത്. ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.