കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഐ ഫോൺ വാങ്ങുന്നതിനായി ദമ്പതികൾ എട്ടു മാസം പ്രായമുള്ള ആൺകുട്ടിയെ വിറ്റു. നോർത്ത് 24 പർഗാനസ് ജില്ലയിലാണ് ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാനായി ഫോൺ വാങ്ങാൻ ദമ്പതികൾ കുഞ്ഞിനെ വിറ്റത്.

അമ്മ സതി, കുഞ്ഞിനെ വാങ്ങിയ പ്രിയങ്ക ഘോഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ ഒളിവിലാണ്. അയൽക്കാർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.