റായ്പൂർ: ഛത്തീസ്‌ഗഢിലെ ബിജാപൂരിൽ മൂന്ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ആയുധശേഖരവും ഇവരിൽനിന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ മിർതൂരിലെ പൊമ്‌റ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആർപിഎഫും സംസ്ഥാന പൊലീസിലെ പ്രത്യേക ദൗത്യസംഘവുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്.

മാവോയിസ്റ്റ് ഡിവിഷനൽ കമാൻഡർമാർ മുപ്പതിലേറെ മാവോയിസ്റ്റുകളുമായി സമ്മേളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദൗത്യസേനയുടെ പരിശോധന.