കണ്ണൂർ: കണ്ണൂർ റെയിൽവേസ്റ്റേഷനിൽ മാരകമയക്കുമരുന്നായ എം. ഡി. എം. എവേട്ട. മാരകമയക്കുമരുന്നായ 600ഗ്രാം എം. ഡി. എം. എയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ. എം ജാഫറിനെയാണ് ആർ. പി. എഫും എക്സൈസും നടത്തിയ സംയുക്ത റെയിഡിൽ പിടികൂടിയത്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ് പ്രസിലാണ് രഹസ്യവിവരമനുസരിച്ച് റെയ്ഡ് നടത്തിയത്.

ഇയാൾ കോഴിക്കോട്ടേക്ക് വിൽപനയ്ക്കായി കൊണ്ടു പോവുകയായിരുന്നുവെന്നാണ് വിവരം. തലശേരിയിൽ ബ്രൗൺഷുഗറുമായി മറ്റൊരു യുവാവും പിടിയിലായിട്ടുണ്ട്. ടെംപിൾ ഗേറ്റ് സ്വദേശി സി.വി അഫ്സലിനെയാണ് തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്.