ബെംഗളൂരു: കർണാടകയിൽ വീണ്ടും സദാചാര ഗുണ്ടായിസം. കർണാടകയിലെ ചിക്കബല്ലാപൂരിൽ മുസ്ലിം സ്ത്രീയോടൊപ്പം ഭക്ഷണശാലയിൽ ലഘുഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെയാണ് ഒരു കൂട്ടം മുസ്ലി നാമധാരികളായ സംഘം ആക്രമിച്ചത്. യുവതിയുടെ കുടെ ഹിന്ദു ആണെന്ന് മനസ്സിലാക്കിയ ശേഷമാണ് സംഘം ആക്രമിക്കാൻ തുടങ്ങിയതെന്നാണ് പരാതി. കൂടാതെ ഒരു ഹിന്ദു പുരുഷനൊപ്പം ഭക്ഷണശാല സന്ദർശിച്ചതിന് മുസ്ലിം യുവതിയെ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. യുവാവും യുവതിയും ചിക്കബല്ലാപ്പൂരിലെ ഗോപികാ ചാറ്റ്‌സ് സന്ദർശിച്ചപ്പോളായിരുന്നു സംഭവം.

ഹിന്ദു യുവാവിനോടൊത്തുള്ള യുവതിയുടെ സന്ദർശനം ശരിയല്ലെന്നും യുവതിയുടെ തെറ്റിന് മാപ്പ് പറയണമെന്നും അക്രമികൾ പറഞ്ഞു. എന്നാൽ സദാചാര ഗുണ്ടായിസത്തിന്റെ വിഡിയോ തെളിവുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതോടെ സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ ഉടൻ കേസെടുത്തു അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിം യുവതിയുമായി സൗഹൃദത്തിലായതിന് ബജ്റംഗ്ദൾ പ്രവർത്തകനെ 30 പേരടങ്ങുന്ന സംഘം ചിക്കമംഗളൂരിൽ ആക്രമിച്ചിരുന്ന.ു മുടിഗെരെ താലൂക്കിലെ ബണക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. യുവതിയുമായി പോകുമ്പോണ് സംഘം അജിത്തിനെ ആക്രമിച്ചത്. റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ യുവതി പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെയും നൽകിയ കർശന താക്കീതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സദാചാര ഗുണ്ടായിസമാണ്. മെയ് 24 ന് ചിക്കബല്ലാപ്പൂർ ജില്ലയിൽ നിന്ന് സദാചാര പൊലീസിംഗിന്റെ മറ്റൊരു സംഭവത്തിൽ, രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

ചിക്കമംഗളൂരു സാമുദായിക സംഘർഷങ്ങൾ നടക്കാറുള്ള ജില്ലയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. നാണംകെട്ട തോൽവിയാണ് ചിക്കമംഗളൂരു സ്വദേശിയായ രവി നേരിട്ടത്.