ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പതു ലക്ഷത്തിലധികം വാഹനങ്ങൾ ഏപ്രിൽ മുതൽ മാറ്റുമെന്നും പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

എഥനോൾ, മെഥനോൾ, ബയോ-സി.എൻ.ജി, ബയോ-എൽ.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം സുഗമമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പഴക്കമുള്ള വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കുന്നത് അന്തരീക്ഷ മലിനീകരണം വലിയതോതിൽ കുറക്കുമെന്നും മന്ത്രി പറഞ്ഞു.