വിവാഹ ദിനത്തിൽ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങാനാണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ പണം എത്ര ചെലവായാലും ഏറ്റവും നല്ല മേക്ക് അപ്പ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കാൻ ആരും മടിക്കില്ല. എന്നാൽ കർണാടകയിൽ അണിഞ്ഞൊരുങ്ങാനായി ബ്യൂട്ടിപാർലറിൽ പോയ ഒരു യുവതിയുടെ കല്യാണം തന്നെ മുടങ്ങിയിരിക്കുകയാണ്.

ഹസൻ ജില്ലയിലെ അസരിഗിര സ്വദേശിയായ പെൺകുട്ടിയുടെ വിവാഹമാണ് പുതിയ മേക്കപ്പ് കാരണം മുടങ്ങിയത്. വിവാഹ മേക്കോവറിന് ബ്യൂട്ടിപാർലറിൽ പോയ പെൺകുട്ടിയോട് പുത്തൻ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടി പാർലർ ഉടമ പറഞ്ഞു. ഫൗണ്ടേഷനിട്ടതിന് പിന്നാലെ ആവികൊള്ളിച്ചതോടെ മുഖം പൊള്ളുകയും വീർക്കുകയും ചെയ്തു. വധുവിന്റെ മുഖം പൊള്ളിയതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ കല്ല്യാണം മുടങ്ങി.

മുഖത്തിന് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്യൂട്ടിപാർലറിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകിയിരിക്കുകയാണ്.