ഹൈദരബാദ്: ഹൈദരബാദിലെ ഹൈവയിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തുക്കുഗുഡ പ്രദേശത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയാതാകമെന്നാണ് പൊലീസ് നിഗമനം.

തുക്കുഗുഡ-ശ്രീശൈലം ഹൈവേയിൽ കിടക്കുന്ന പ്ലാസ്റ്റിക് ബാഗ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബാഗ് തുറന്നപ്പോഴാണ് അകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ബലാത്സംഗത്തിന് ശേഷം യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.