ലഖ്‌നോ: ഉത്തർ പ്രദേശിൽ യമുന നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരികൾ മുങ്ങി മരിച്ചു. ജാഗൃതി, ശ്രേയ (16) എന്നിവരാണ് മരണപ്പെട്ടത്. ഉത്തർപ്രദേശിലെ ലാലാപൂരിലാണ് സംഭവം.

ഇരുവരും ഡൽഹിയിൽ നിന്ന് ലാലാപൂരിലേക്ക് എത്തിയതിന് പിന്നാലെയാണ് സംഭവം. നാട്ടിലെത്തിയ ഇവർ ഇളയ സഹോദരനോടൊപ്പം കുളിക്കാനായി പുഴയിലേക്ക് പോകുകയായിരുന്നു. തുടർന്നായിരുന്നു അപകടം. തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.