ബിഹാർ: കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരനെ മണിക്കൂറുൾ നീണ്ട രക്ഷാദൗതയത്തിനൊടുവിൽ പുറത്തെടുത്തു. നളന്ദ ജില്ലയിലെ കുൽ ഗ്രാമത്തിലായിരുന്നു സംഭവം. ശിവംകുമാർ എന്ന മൂന്നു വയസ്സുകാരനാണ് 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. എട്ടുമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്.

കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിരീക്ഷണത്തിൽ തുടരും. കാർഷിക ആവശ്യത്തിനായി കുഴിച്ച കിണറിലാണ് ശിവംകുമാർ വീണത്. വെള്ളമില്ലാത്ത കിണർ മൂടിയിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്.

ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികൾ മാതാപിതാക്കളെ വിവരമറിയിച്ചു. ഉടൻതന്നെ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. അടുത്തിടെ, മധ്യപ്രദേശിലെ വിദിഷയിലെ കജാരി ബർഖേദ ഗ്രാമത്തിൽ 20 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചിരുന്നു.