ഡൽഹി: സാങ്കേതിക തകരാർ കാരണം റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം ഡൽഹിയിലേക്ക് തിരിച്ചിറക്കി. സാങ്കേതിക തകരാറിനെക്കുറിച്ച് പൈലറ്റ് അറിയിക്കുകയും വിമാനം ഐ.ജി.ഐ എയർപോർട്ടിലേക്ക് തിരിച്ചിറക്കുകയുമായിരുന്നെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.

7.40ന് ഡൽഹിയിൽ നിന്നു പറന്ന വിമാനം 8.20ഓടെയാണ് തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്നു റാഞ്ചിയിലേക്ക് യാത്ര തിരിച്ച 6 E 2172 വിമാനം ഡൽഹിയിലേക്ക് തിരിച്ചിറക്കിയതായി ഇൻഡിഗോ അറിയിച്ചു. യാത്രയ്ക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി.

സാങ്കേതിക തകരാറുകൾ കാരണം ഇത് രണ്ടാം തവണയാണ് ഇൻഡിഗോ വിമാനം തിരിച്ചിറക്കുന്നത്. ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം സാങ്കേതിക തകരാറുകൾ കാരണം വെള്ളിയാഴ്ച തിരിച്ചിറക്കിയിരുന്നു. 181 യാത്രക്കാരും എട്ടു ജീവനക്കാരുമുണ്ടായിരുന്ന വിമാനമാണ് ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്തിൽ നിന്ന് പുറപ്പെട്ട് തൊട്ടുപിന്നാലെ തിരിച്ചിറക്കിയത്.