ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് രോഗിയായ ഭാര്യയെ ഏതാനും മണിക്കൂറുകൾ കാണാൻ കോടതി അനുമതി. അഞ്ച് ദിവസത്തേക്ക് രോഗിയായ ഭാര്യയെ കാണാനാണ് സിസോദിയ അനുമതി തേടിയിരുന്നത്. എന്നാൽ, നാളെ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ആറു മണിക്കൂർ മാത്രം ഭാര്യയെ സന്ദർശിക്കാനാണ് അനുമതി ലഭിച്ചത്.

ഡൽഹി റോസ് അവന്യൂ കോടതി സപ്െഷ്യൽ ജഡ്ജി എം.കെ. നാഗ്പാലിന്റേതാണ് നടപടി. ഡൽഹി മദ്യനയ അഴിമതി കേസിൽ എംപി സഞ്ജയ് സിങ്ങിന്റെ ജുഡീഷ്യൽ കസ്റ്റഡി നവംബർ 24 വരെ നീട്ടുകയും ചെയ്തു. നേരത്തെ ജൂണിൽ ഭാര്യയെ കാണാൻ സിസോദിയക്ക് അനുമതി ലഭിച്ചിരുന്നു. തിഹാർ ജയിലിലാണ് സിസോദിയ കഴിയുന്നത്.