ന്യൂഡൽഹി: ഡൽഹി: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. മതിയായ വൈദ്യസഹായം ഉറപ്പ് വരുത്താമെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം നൽകുന്നതിനെ എതിർത്ത് എൻ.ഐ.എ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാദം കേട്ട കോടതി അബൂബക്കറിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. വീട്ടുതടങ്കലിലേക്ക് മാറ്റാൻ തക്ക കാരണങ്ങളിലെന്നാണ് കോടതി നിരീക്ഷിച്ചത്.

അബൂബക്കറിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി. പരിശോധന നടത്തുമ്പോൾ അബൂബക്കറിന്റെ മകന് കൂടെ നിൽക്കാമെന്നും കോടതി വ്യക്തമാക്കി. പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സെപ്റ്റംബർ 28നാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.