ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഉത്തരേന്ത്യയിൽ 24ഓളം ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ.  ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. ഡൽഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ വടക്കുകിഴക്കൽ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് ശക്തമാണ്.

ബംഗളൂരു - ന്യൂഡൽഹി രാജധാനി എക്സ്‌പ്രസ്, സെക്കന്തരാബാദ് നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നിവയടക്കം വൈകിയവയുടെ കൂട്ടത്തിലുണ്ട്. ഡൽഹിയിൽ പലയിടത്തും കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.