മുബൈ:തന്റെ തനത് അഭിനയ ശൈലിക്കൊപ്പം തന്നെ വിവാദങ്ങളിലൂടെയും എന്നും വാർത്തകളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ.ഇപ്പോഴിതാ ബോളിവുഡ് വിശേഷങ്ങളിൽ നടൻ സൽമാൻ ഖാന്റെ പിറന്നാൾ ആഘോഷ വാർത്തകളാണ് നിറയുന്നത്.മുംബൈയിലാണ് തന്റെ 57-ാം ജന്മദിനം അദ്ദേഹം അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ആഘോഷിച്ചത്.സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളുടെ വൻനിര തന്നെയാണ് മുബൈയിൽ ഒത്തുകൂടിുയത്.

എന്നാൽ പിറന്നാളോഷ വാർത്തകളിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഒരു ആലിംഗന ചിത്രമാണ്.സൽമാന്റെ മുൻ കാമുകിയും സുഹൃത്തുമായ സംഗീത ബിജ്ലാനിയാണ് ആ ചിത്രത്തിലൂടെ വാർത്തകളിൽ നിറയുന്നത്.പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സംഗീതയെ സൽമാൻ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.സംഗീതയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസിലാക്കാം അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമെന്നാണ് ഗോസിപ്പ് കോളങ്ങളിലടക്കം നിറയുന്ന വാർത്ത.

സംഗീതക്കൊപ്പമുള്ള ചിത്രങ്ങൾക്ക് വലിയ പ്രതികരണമാണ് സാമൂഹികമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.സൽമാനുമായി ഏറ്റവുമധികം കാലം പ്രണയത്തിലായിരുന്ന വ്യക്തിയാണ് സംഗീത.90-കളിൽ ഇരുവരുടേയും പ്രണയം വലിയ വാർത്തയായിരിന്നു.എട്ടുവർഷത്തോളം നീണ്ടുനിന്നതായിരുന്നു അവരുടെ പ്രണയം.എല്ലാക്കാലത്തും സൽമാന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാം വലിയ വാർത്തയായിരുന്നു. വിവാഹം വരെയെത്തിയ ബന്ധമാണ് പിന്നീട് പിരിഞ്ഞതെന്നും സൽമാൻ തന്നെ പറഞ്ഞിരുന്നു. വിവാഹത്തിന്റെ കാർഡ് വരെ പ്രിന്റു ചെയ്തതിന് ശേഷമായിരുന്നു അവർ പിരിയുന്നത്.

എങ്കിലും ഇതുവരും തമ്മിലുള്ള സൗഹൃദം സുദൃഢമാണെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.സൽമാന്റെയും സഹോദരി അർപ്പിത ഖാന്റെ മകൾ ആയത്ത് ശർമ്മയുടേയും പിറന്നാൾ ഒരേ ദിവസമാണ്.രണ്ടുപേരുടേയും ചേർന്നുള്ള പിറന്നാൾ ആഘോഷമാണ് നടന്നത്.സൽമാന് ആശംസകളറിയിക്കാൻ ഷാരൂഖ് ഖാനും നേരിട്ടെത്തിയിരിന്നു.ഷാരൂഖ്-സൽമാൻ ചിത്രങ്ങൾ ആരാധകർ ആഘോഷിക്കുകയാണ്.

ആയുഷ് ശർമ്മ, ജാൻവി കപൂർ, പൂജ ഹെഗ്ഡേ, തബു, സുനിൽ ഷെട്ടി,ജെനീലിയ, സൊനാക്ഷി തുടങ്ങിയവരും പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു. കിസി കാ ഭായ് കിസ് കാ ജാൻ, ടൈഗർ-3 എന്നിവയാണ് സൽമാന്റെ പുതിയ ചിത്രങ്ങൾ.