കൊൽക്കത്ത : സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാത്ത രാജ്യത്ത് ജനാധിപത്യം ശൂന്യമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ എപ്പോഴും വ്യത്യസ്ത ശബ്ദങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കണം. അതിന് സ്വതന്ത്ര മാധ്യമങ്ങൾ അത്യാവശ്യമാണ്. എന്നാൽ, അധികാര മേൽക്കോയ്മക്കോ സമ്മർദങ്ങൾക്കോ വഴങ്ങി ഭരണാധികാരികളുടെ താൽപ്പര്യം അനുസരിച്ച് പ്രവർത്തിക്കുകയാണ് ഇന്ന് ഒട്ടുമിക്ക മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പശ്ചിമ ബംഗാൾ മുഖപത്രം 'ഗണശക്തി'യുടെ 58-ാം സ്ഥാപിതദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിന്റെ മുതിർന്ന നേതാവും ഗണശക്തി പ്രസിദ്ധീകരണങ്ങളുടെ ചെയർമാനുമായ ബിമൻ ബോസ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സംസാരിച്ചു.