മുംബൈ: മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാർ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സൽ ബോഗിയിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനിൽ വച്ച് രാവിലെ 8.45ഓടെയാണ് അപകടം.

എൻജിൻ വാഗണോടു ചേർന്ന പാഴ്സൽ വാനിലാണ് തീപിടിത്തമുണ്ടായത്. മറ്റു ബോഗികളിലേക്കു തീ പടർന്നില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവേ വക്താവ് അറിയിച്ചു.

 

നാസിക് റോഡിൽ പാഴ്സൽ വാൻ വേർപെടുത്തി ട്രെയിൻ യാത്ര തുടർന്നു.പശ്ചിമ ബംഗാളിലെ നാസിക്കിൽനിന്ന് മുംബൈ ലോകമാന്യ ടെർമിനസിലേക്കുള്ള ട്രെയിനാണ് ഷാലിമാർ എക്സ്പ്രസ്.