ലക്നൗ: ഉത്തർപ്രദേശിൽ വരന് നോട്ട് എണ്ണാൻ അറിയാത്തതിന്റെ പേരിൽ വിവാഹം റദ്ദാക്കി വധു. വിവാഹ ചടങ്ങിനിടെ പുരോഹിതനാണ് യുവാവിന്റെ നോട്ട് എണ്ണുന്നതിലെ പോരായ്മ വധുവിന്റെ കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കല്യാണത്തിന് തൊട്ടുമുൻപ് വധുവിന്റെ വീട്ടുകാർ വരനെ പരീക്ഷിച്ചു. പരീക്ഷണത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വധുവിന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്തിരിഞ്ഞത്.

ഫറൂക്കാബാദിലാണ് സംഭവം. വധു റിത്ത സിങ്ങാണ് കല്യാണം വേണ്ടെന്ന് വച്ചത്. പത്തിന്റെ നോട്ടുകൾ എണ്ണാൻ വരന് കഴിയാതെ വന്നതിനെ തുടർന്നാണ് കല്യാണത്തിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചത്. ചടങ്ങിനിടെ പുരോഹിതനാണ് വരന്റെ പോരായ്മ വധുവിന്റെ വീട്ടുകാരെ അറിയിച്ചത്.

തുടർന്ന് കല്യാണത്തിന് തൊട്ടുമുൻപ് വരനെ പരീക്ഷിക്കാൻ വധുവിന്റെ കുടുംബം തീരുമാനിച്ചു. പത്തുരൂപയുടെ 30 നോട്ടുകൾ നൽകി എണ്ണാൻ വരനോട് ആവശ്യപ്പെട്ടു. ഇതിൽ വരൻ പരാജയപ്പെട്ടതോടെ, കല്യാണത്തിൽ നിന്ന് പിന്തിരിയാൻ വധുവിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.