കൊച്ചി: എംഡിഎംഎ യുമായി 21 കാരി എക്സൈസ് പിടിയിൽ. കൊല്ലം സ്വദേശിനിയെയാണ് എറണാകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് 6 മണിയോടെ കൊച്ചി നോർത്തിലെ വട്ടോളി നഗറിലെ മഡോസ ബിൽഡിംഗിലെ ഫ്‌ളാറ്റിൽ നിന്നാണ് പെൺകുട്ടിയെ കസ്ററഡിയിൽ എടുത്തതെന്നാണ് സൂചന. തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭ്യമായ വിവരം.

അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്തും ആൺസുഹൃത്തുക്കൾക്കൊപ്പം ബൈക്കിലും മറ്റും കറങ്ങിനടന്നും മറ്റുമാണ് യുവതി എംഡിഎംഎ ലക്ഷ്യസ്ഥാനത്തെത്തിച്ചിരുന്നെന്നാണ്

ഏവിയേഷൻ കോഴ്സ് പഠിക്കുന്നതിനായിട്ടാണ് യുവതി കൊച്ചിയിൽ എത്തുന്നത്. 7 മാസം കോഴ്സിന് പോയെങ്കിലും പിന്നീട് പഠിപ്പ് വേണ്ടെന്നുവച്ച് നഗരത്തിലെ നഗരത്തിലെ സ്പായിൽ ജോലിക്കുകയറി.നാലുമാസം സ്പായിൽ ജോലി ചെയ്തു.പിന്നീടാണ് എംഡിഎംഎ വിൽപ്പനയിൽ യുവതി സജീമാവുന്നത്.

ഫ്ലാറ്റ് ഏടുത്തുനൽകുന്നതും സഞ്ചരിക്കാൻ വാഹനം എത്തിച്ച് നൽകുന്നതുമെല്ലാം എംഡിഎംഎ എത്തിച്ചുനൽകുന്ന സംഘമാണെന്നും മറ്റുമുള്ള വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എക്സൈസ് ഇൻസ്പെക്ടർ തയ്യാറായില്ല.

വിവരങ്ങൾ തിരക്കിയപ്പോൾ പ്രതിയായ പെൺകുട്ടിക്ക് പ്രായം കുറവാണെന്നും വാർത്ത കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ഈ ഉദ്യോഗസ്ഥൻ ഈ ലേഖകനോട് ആവശ്യപ്പെട്ടു. മുമ്പും പ്രായം കുറഞ്ഞവരെ അറസ്റ്റുചെയ്തപ്പോൾ വാർത്ത കൊടത്തിരുന്നല്ലോ, പിന്നെ എന്താ ഈ കേസിൽ മാത്രം ഒരു മൃദുസമീപനം എന്ന് ചോദിച്ചപ്പോൾ പിന്നീട് വിളിക്കാം എന്നും പറഞ്ഞ് സി ഐ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് വിവരം എറണാകുളം എക്സൈസ്് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചപ്പോൾ, കേസിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സി ഐയെ ഉടൻ വിളിക്കാമെന്നും പറഞ്ഞ് അസി. കമ്മീഷണർ സംഭാഷണം ചുരുക്കി.

മിനിട്ടുകൾക്കുള്ളിൽ സി ഐയുടെ വിളിയെത്തി. കേസിൽ ഏതാനും പേരെക്കൂടി പിടികൂടാനുണ്ടെന്നും രണ്ട് ദിവസം കൂടി കഴിഞ്ഞ് വിവരങ്ങൾ കൈമാറാമെന്നുമായിരുന്നു ഇത്തവണ സിഐയുടെ നിലപാട്. പിടികൂടാനുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ വേണ്ടെന്നും അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ മതിയെന്നും പറഞ്ഞപ്പോൾ, കോടതിയിൽ പോകാൻ ഇറങ്ങി നിൽക്കുകയാണെന്നും പറഞ്ഞ് സി ഐ സംഭാഷണം അവസാനിപ്പിച്ചു.