ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒളിച്ചു തീകൊളുത്തിയ യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. അക്രമം നടത്തിയ ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാംജിത്ത് (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്.

ചേർത്തലയിൽ കൊല്ലപ്പെട്ട ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ഭർത്താവ് പെട്രോൾ ഒഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെയാണ് പട്ടണക്കാട് സ്വദേശി ആരതിയെ ഭർത്താവ് ശ്യാംജിത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. വഴിയിൽ ശ്യാംജിത്ത് ആരതിയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കൊളുത്തുകയായിരുന്നു.

പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ജീവനും കൊണ്ട് അലറി വിളിച്ച് ഓടിയ ആരതിയെ പിന്നാലെ ഓടിയെത്തിയ ശ്യാംജിത്ത് വീണ്ടും പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ ശ്യാംജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ആരതി. ജോലിക്കായി പോകുന്നതിനിടെ രാവിലെയാണ് സംഭവം. ആരതിയുടെ സ്‌കൂട്ടർ തടഞ്ഞുനിർത്തി. ശ്യാംജിത് പെട്രോൾ ഒഴിക്കുകയായിരുന്നു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആദ്യം ചേർത്തലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചക്ക് മൂന്ന് മണിയോടെ മരിച്ചു

ശ്യാംജിത്തിനും തീപ്പൊള്ളലേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല .കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് വളരെ നാളുകളായി ഇരുവരും മാറീതാമസിച്ചു വരികയാണ്. ഭർത്താവിന്റെ ഉപദ്രവത്തിൽ നിന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു. ഇത് ലംഘിച്ച് വീട്ടില് അതിക്രമിച്ച് കയറിയ ശ്യാംജിത്തിനെതിരെ പട്ടണക്കാട് പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.