തിരുവനന്തപുരം :തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകൽ വയോധികയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ വട്ടപ്പാറ സ്വദേശി ചിത്രസേനൻ ഞരമ്പ് രോഗി തന്നെയെന്ന് പൊലീസിന്റെ ക്രൈം രേഖകൾ വ്യക്തമാക്കുന്നു. 2020 ൽ ശ്രീകാര്യം പൊലീസ് പരിധിയിൽ തന്നെയാണ് അന്ന് സംഭവം നടന്നത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനും അവരെ കൊല്ലാൻ ശ്രമിച്ചതിനും അന്ന് പൊലീസ് പിടിയിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തേങ്ങ വെട്ട് തൊഴിലാക്കിയ ചിത്രസേനൻ ഒറ്റയ്ക്കാണ് താമസം. വയോധികരാണ് വീക്കെനെസ്. വയോധികരെ ഉപദ്രവിക്കുന്ന ചിത്രസേനന്റെ സ്വഭാവം തിരിച്ചറിഞ്ഞ് ഭാര്യ നേരത്തെ തന്നെ ഉപേക്ഷിച്ചു പോയി.
.
റോഡിൽ നടന്നു പോവുകയായിരുന്ന 68കാരിയെ പിന്തുടർന്ന് ആക്രമിച്ച കേസിലാണ് ചിത്രസേനൻ ഇപ്പോൾ അകത്തായത്. ശ്രീകാര്യം ഗാന്ധിപുരം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെയാണ് വടപ്പാറ സ്വദേശിയായ ചിത്രസേനൻ നടുറോഡിൽ വച്ച് കടന്നു പിടിച്ചത്.

കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയിൽ തള്ളിയിടാൻ ശ്രമിച്ചു. നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപവാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കുറ്റംചുമത്തിയാണ് ചിത്രസേനനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തത്. ഉച്ചയോടെ വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.