തിരുവനന്തപുരം: കഠിനംകുളത്തെ ഒരു കന്യാസ്ത്രി മഠത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് പരാതി. കഠിനംകുളം മഠത്തിൽ കടന്ന യുവാക്കളെ പിടികൂടി. ഇവരുടെ പേരിൽ പൊലീസ് പോക്സോ കേസ് എടുത്തു . രാത്രി മഠത്തിൽ കടന്നതിന് ശേഷം പുറത്തേക്ക് പോകാൻ ശ്രമിക്കവേ ഇവർ പിടിയിലായത്. നാട്ടുകാരാണ് പിടികൂടിയത്. പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളാണ് പീഡനത്തിന് ഇരയാക്കിയത്.