ആലുവ: ആലുവയിലെ രണ്ടു വീടുകളിൽനിന്നായി 38 പവനും പണവും മോഷ്ടിച്ച് രാജസ്ഥാനിലെ അജ്‌മേറിലേക്ക് കടന്ന രണ്ട് പ്രതികളെ ആലുവ പൊലീസ് പിടികൂടിയത് 'കണ്ണൂർ' സ്‌ക്വാഡ് സിനിമയെ വെല്ലുവിധം. കണ്ണൂർ സ്‌ക്വാഡിന്റെ വർഷങ്ങൾക്ക് മുമ്പുള്ള കൊലപാതക കേസ് അന്വേഷണമായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ ഇതിവൃത്തം. തോക്കെടുത്ത് വെടിവെച്ച പ്രതികളെ സംഘട്ടനത്തിലൂടെയാണ് ആലുവ സ്‌ക്വാഡ് കീഴടക്കി. ഞായറാഴ്ചയാണ് എസ്‌ഐ. എസ്.എസ്. ശ്രീലാലിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം പ്രതികളെ പിടികൂടുകയായിരുന്നു.

24 മണിക്കൂറിനിടെ ആലുവയിൽ രണ്ട് വീടുകളിൽ നിന്ന് 48 പവന്റെ ആഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതികളെയാണ് ഇവർ കുടുക്കിയത്. രണ്ട് നാടൻ തോക്കുകളും പിടിച്ചെടുത്തു.ഉത്തരാഖണ്ഡ് റാപൂർറൂർക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) എന്നിവരാണ് പിടിയിലായത്. അജ്മീർ ദർഗ ശെരീഫിന് സമീപത്തെ ജനത്തിരക്കേറിയ മാർക്കറ്റിൽ ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം.

2500 കിലോമീറ്ററോളം യാത്രചെയ്താണ് സംഘം രാജസ്ഥാനിലെ അജ്‌മേറിലേക്ക് എത്തിയത്. തൊട്ടുമുമ്പിൽ ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളെ നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞു. ബൈക്ക് റോഡരികിൽ നിർത്തി യുവാക്കൾ ദർഗ ശെരീഫിന് മുന്നിലെ ചന്തയിലെ ജനക്കൂട്ടത്തിലേക്ക് കയറി. തിരക്കിനിടയിൽനിന്ന് ഇവരെ പിടികൂടാൻ ആലുവ ടീമും. അജ്‌മേർ പൊലീനേയും അറിയിച്ചായിരുന്നു നീക്കം.

ഒന്നാംപ്രതി ഷെഹജാദിന്റെ പിന്നാലെത്തിയ അന്വേഷണസംഘം നിമിഷനേരംകൊണ്ട് ഇയാളെ കീഴ്പ്പെടുത്തി. ഇതിനിടയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് ശ്രദ്ധയിൽപ്പെട്ടത്. അപകടംമണത്ത പൊലീസ് സംഘം മുന്നിൽപ്പോയ രണ്ടാംപ്രതി ഡാനിഷിനെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലായി. അപകടം തിരിച്ചറിഞ്ഞ ഡാനിഷ് തോക്കെടുത്ത് വെടിയുതിർത്തു. പിന്നെ സാഹസിക രംഗങ്ങൾ. ഒന്നരകിലോമീറ്റർ ഓട്ടം. പ്രതികൾ രണ്ടും വലയ്ക്കുള്ളില്ട.

മൊബൈൽ ടവർ പരിശോധനയിൽ മധ്യപ്രദേശിലെ ഉജ്ജയിൻ, ഇന്ദോർ എന്നിവിടങ്ങളിലാണ് പ്രതികളുടെ സാന്നിധ്യമുണ്ടായിരുന്നത്. പൊലീസ് സംഘം അവിടെയെത്തിയപ്പോഴക്കും രാജസ്ഥാനിലെ അജ്‌മേറിലേക്ക് കടന്നതായി സൂചന ലഭിച്ചു. റൂറൽ എസ്‌പി. ഡോ. വൈഭവ് സക്സേന രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെട്ടു. അജ്‌മേർ എ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സഹായിക്കാനായെത്തി.

ആലുവ എസ്‌ഐ. എസ്.എസ്. ശ്രീലാൽ, സി.പി.ഒ.മാരായ എൻ.എ. മുഹമ്മദ് അമീർ, വി.എ. അഫ്സൽ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഫെബ്രുവരി ഒൻപതിന് രാത്രി ആലുവ കുട്ടമശ്ശേരി മുഹമ്മദാലിയുടെ വീട്ടിൽനിന്ന് 18 പവനും 12,500 രൂപയുമാണ് മോഷണംപോയത്. പിറ്റേന്ന് ആലുവ റൂറൽ എസ്‌പി. ഓഫീസിന് സമീപത്തെ മൂഴിയിൽ ബാബുവിന്റെ വീട്ടിൽനിന്ന് 20 പവനും 20,000 രൂപയും മോഷ്ടിച്ചു. അതീവ സുരക്ഷാ മേഖലയായിരുന്നു രണ്ടിടവും. പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ചയാണ് അജ്മീറിലേക്ക് പോയത്. പ്രതികൾ അവിടെയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

മോഷ്ടാക്കളെക്കുറിച്ച് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. മോഷ്ടാക്കൾ സംസ്ഥാനങ്ങൾ മാറി ഒളിച്ച് കഴിഞ്ഞു. പിന്നാലെ പൊലീസും. ഒടുവിൽ അജ്‌മേറിലുണ്ടെന്ന് വിവിരം ലഭിക്കുന്നു. അജ്‌മേർ എസ്‌പിയുമായി ബന്ധപ്പെടുന്നു. രാത്രി 9.30ഓടെ ആലുവ പൊലീസിന്റെ അഞ്ചംഗ സംഘം അജ്‌മേർ പൊലീസിനൊപ്പം സംയുക്ത ഓപ്പറേഷൻ. വിവിധ സംസ്ഥാനങ്ങളിൽ നിരവധി കവർച്ചകൾ നടത്തിയവരാണ് റൂർക്കി സ്വദേശികളായ ഷെഹ്‌സാദ്, ഡാനിഷ് എന്ന സാജിദും.

ആലുവ കുട്ടമശ്ശേരിയിലും മൂഴയിലും അടക്കം മോഷണം നടത്തിയിട്ടുണ്ട്. ആലുവ റൂറൽ എസ്‌പി ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് ഇരുപത് പവൻ സ്വർണവും ഇരുപതിനായിരം രൂപയുമാണ് കവർന്നത്. എസ്‌പി ഓഫീസിന്റെ മൂക്കിന് താഴെ മോഷണം നടന്നുവെന്ന നാണക്കേടിന് കൂടിയാണ് പൊലീസ് മറുപടി നൽകിയത്.