പാലക്കാട്: കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കിഴവൻപുതൂർ റോഡിലുള്ള തോട്ടത്തിൽ നിന്നു പ്രദീപ് രാജിനെ പഴയ സഹപ്രവർത്തകൻആയ മുരളീധരൻ ഫോണിൽ വിളിച്ചത്. അടിന്തിരമായി നേരിൽ കാണണെമന്ന് പറഞ്ഞായിരുന്നു. സ്പിരിറ്റു കടത്തു കേസിൽ ജയിലിൽ കഴിയുന്ന പ്രവീണിനെ കണ്ടുവെന്നും ചില രഹസ്യങ്ങൾ നിന്ന കണ്ട് പറയാൻ നിർദ്ദേശിച്ചുവെന്നുമാണ് ഫോണിൽ പറഞ്ഞത്. സത്യത്തിൽ ഈ ഫോൺ സന്ദേശം ട്രപ്പായിരുന്നു. എങ്ങനെയും പ്രദീപ് രാജിനെ തോട്ടത്തിൽ എത്തിക്കുക അതായിരുന്നു ലക്ഷ്യം.

പ്രദീപ് എത്തിയ ഉടൻ മുരളീധരൻ ചോദിച്ചത് എക്സൈസ് എന്തിനാണ് എന്നെ തുടരെ വിളിക്കുന്നത് എന്നായിരുന്നു. അറിയില്ലെന്ന് പറഞ്ഞ് പ്രവീൺ പറഞ്ഞയച്ച കാര്യങ്ങൾ പറ് എന്നു പറയുമ്പോഴേക്കും കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.വെടി കൊണ്ട് പ്രദീപ് വീഴുന്നത് തൊട്ടപ്പുറത്ത് മാറി ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി എത്തുകയും അവർ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തു. കള്ളു കരാറുകാരൻ പ്രവീണിന്റെ സഹായി കൂടിയായ പ്രദീപ് രാജിനെ ഗുരുതര പരുക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെടിവെച്ച മീങ്കര മത്തിരംപള്ളത്തു മുരളീധരനെ (36) ഉടൻ തന്നെ കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തു. വലതു കയ്യിലും ദേഹത്തും വെടിയുണ്ട തറച്ചു പരുക്കേറ്റ പ്രദീപ് രാജിന് ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു.

തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലാണ്. പ്രദീപ് ഉള്ളത്. കൊല്ലങ്കോട് എക്സൈസ് സംഘം ചെമ്മണാംപതിയിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിന് വെടിവയ്പ് കേസുമായി ബന്ധമുണ്ടോ എന്നു പൊലീസ് അന്വേഷിക്കും. സ്പിരിറ്റ് കേസിൽ അറസ്റ്റിലായ കള്ളു കരാറുകാരൻ പ്രവീണിന്റെ ജോലിക്കാരായിരുന്നു ഇരുവരും എന്നതു കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.സംഭവത്തിന്് പിന്നിൽ സ്പിറ്റ്്് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. സിപിഎം ലെ ഒരു ഉന്നതന്റെ ബന്ധുവിന് കേസുമായി ബന്ധം ഉള്ളതായി വിവരം കിട്ടിയതായി അറിയുന്നു. ഉന്നത രാഷ്ട്രീയ ബന്ധം കേസിനെ ഇല്ലാതാക്കുമോ എന്ന ഭയവും വെടിയേറ്റ ആൾക്ക് ഉണ്ട്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:

സ്പിരിറ്റ് കൈവശം വച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കള്ളു കരാറുകാരൻ പ്രവീണിന്റെ ഷാപ്പിലേക്കു കള്ള് എത്തിക്കുന്ന സഹായിയാണ് പ്രദീപ് രാജ്. മുരളീധരൻ നേരത്തെ പ്രവീണിന്റെ ഷാപ്പിലെ ജീവനക്കാരനായിരുന്നു. ഇപ്പോൾ ചെത്തുതൊഴിലാളിയാണ്. ഒന്നര വർഷം മുൻപു മുരളീധരൻ പ്രവീണിനോട് കടമായി പണം ആവശ്യപ്പെട്ടിരുന്നു. നൽകാമെന്ന് ഏറ്റിരുന്ന പണം നൽകാത്തതിന്റെ പേരിൽ വഴക്കുണ്ടാവുകയും പ്രവീണും പ്രദീപ് രാജും ചേർന്നു മുരളീധരനെ മർദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വിരോധത്തിലാണ് ബുധനാഴ്ച രാത്രി പ്രദീപ് രാജിനെ വിളിച്ചുവരുത്തി വെടിയുതിർത്തത്.

ചെത്ത് തൊഴിലാളികളായ രാജേഷ്, ജ്യോതിഷ് എന്നിവർ പ്രദീപ് രാജിനൊപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദംകേട്ട് ശിവൻ എന്നയാളും ഓടിയെത്തിയിരുന്നു. ധശ്രമത്തിനു കേസെടുത്ത പൊലീസ് ഇന്നലെ പുലർച്ചെ പാപ്പാൻചള്ളയിൽനിന്നാണ് മുരളീധരനെ പിടികൂടിയത്. നാടൻ തോക്ക് മറ്റൊരാളിൽ നിന്നു നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നതായി ഇയാൾ മൊഴിനൽകിയിട്ടുണ്ട്. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ്, എസ്ഐ സി.ബി.മധു, എഎസ്ഐമാരായ കെ.ബി.വിശ്വനാഥൻ, കെ.എ.ഷാജു, സി.ആർ.അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.റഫീഷ്, എസ്.സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് മുരളീധരനെ പിടികൂടിയത്.